pic

വാഷിംഗ്ടൺ : 2022ലെ പദ്മഭൂഷൺ പുരസ്‌കാരം ഗൂഗിൾ, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ ഏറ്റുവാങ്ങി. സാൻഫ്രാൻസിസ്കോയിൽ യു.എസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് പിച്ചൈയ്ക്ക് ബഹുമതി കൈമാറിയത്. സുന്ദർ പിച്ചൈയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബഹുമതി ലഭിച്ചതിൽ ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും നന്ദിയറിയിക്കുന്നതായും ഇന്ത്യ തന്റെയൊരു ഭാഗം തന്നെയാണെന്നും എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.