
ചെന്നൈ: തിരുവള്ളൂരിന് സമീപം മലന്തൂരിൽ കുഴിച്ചിട്ട നിലയിൽ ബോംബ് കണ്ടെത്തി. അന്തർവാഹിനികളിലും ബോംബർ വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബാണ് കണ്ടെത്തിയത്. ബോംബിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്.
അതേസമയം, രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബാണിത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. സംഭവം പെരിയപാളയം പോലീസ് അന്വേഷണിക്കുകയാണ്. ബോംബ് സ്‌കോഡ് എത്തി ബോംബ് വിദഗ്ദ പരിശോധനയ്ക്കായി കൊണ്ടുപോയി.