putin

മോസ്കോ : കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സന്ദർശനം നടത്തുമെന്ന് ക്രെംലിൻ വക്താവ് ‌ഡിമിട്രി പെസ്കൊവ് അറിയിച്ചു. സന്ദർശനം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയോട് കൂട്ടിച്ചേർത്തെന്ന് പുട്ടിൻ പ്രഖ്യാപിച്ച കിഴക്കൻ യുക്രെയിനിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം യുക്രെയിനെയും പാശ്ചാത്യ രാജ്യങ്ങളെയും പ്രകോപിപ്പിക്കും. അതേസമയം, ഇതുവരെ 90,600 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.