governor-arif-muhammed-kh

തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ 9 വി,​സിമാർക്ക് ഹിയറിംഗിന് ഹാജരാകാൻ ഗവർണറുടെ നിർദ്ദേശം. ഈ മാസം 12ന് രാവിലെ 11ന് രാജ്ഭവനിലെത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വി,​സിമാർക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകാം,​ കാരണം കാണിക്കൽ നോട്ടീസിനെതിരെ വി.സിമാർ നൽകിയ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ പുതിയ നീക്കം.

.യു,​ജി,​സി മാർഗനിർദ്ദേശമനുസരിച്ചല്ലാതെ വി,​സിമാർക്ക് തുടരാൻ യോഗ്യതയില്ലെന്നാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നോട്ടീസിന് വിശദീകരണം നൽകാനുള്ള സമയപരിധി നവംബർ ഏഴിന് അവസാനിച്ചിരുന്നു. 9 വിസിമാരും ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. യു.ജി.സി മാർഗനിർദ്ദേശമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടെന്നായിരുന്നു വി,​സിമാരുടെ വിശദീകരണം.