kk

ആഡംബര കാറുകളുടെ വിപണിയിലെ രാജാക്കൻമാരാണ് ലംബോർഗിനി,​ മൂന്നരക്കോടി മുതലാണ് ലംബോ‌ർഗിനി കാറുകളുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. കോടികൾ വില മതിക്കുന്ന ലംബോർഗിനി കാർ സാധാരണക്കാരനും സ്വന്തമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് അസാമിലെ യുവ മെക്കാനിക്ക് നൂറുൽ ഹക്ക് . എന്നാൽ യഥാർത്ഥ ലംബോർഗിനി കാർ അല്ല നൂറുൽ ഹക്ക് സ്വന്തമാക്കിയത്. ഒരു മാരുതി സ്വിഫ്ട് കാറിനെ ലംബോർഗിനിയായി രൂപമാറ്റം വരുത്തുകയായിരുന്നു അദ്ദേഹം. ഈ കാർ നൂറുൽ ഹക്ക് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് സമ്മാനിക്കുകയും ചെയ്തു.

അസാമിലെ കരിംഗഞ്ച് സ്വദേശിയാണ് 31കാരനായ നൂറുൽ ഹക്ക്. സ്പോർട്സ് കാറുകളോട് ഭ്രമമുള്ള നൂറിൽ ഏകദേശം 10 ലക്ഷം രൂപയാണ് മാരുതി സ്വിഫ്ടിനെ ലംബോർഗിനിയാക്കി മാറ്റാൻ ചെലവഴിച്ചത്.

gg

നേരത്തെ നാഗാലാൻഡിലെ ഡിമാപുരിലെ വർക്കഷോപ്പിൽ മെക്കാനിക്ക് ആയിരിക്കുമ്പോഴാണ് കാറുകൾ മോഡിഫെ ചെയ്യാൻ തുടങ്ങിയതെന്ന് നൂറുൽ പറയുന്നു. കഴിഞ്ഞ വർഷം ഒരു കാറിനെ ലംബോർഗിനിയോട് സാമ്യമുള്ള സ്പോർട്സ് കാറായി മാറ്റിയിപുന്നു. അതിന് ശേഷമാണ് മാരുതി സ്വിഫ്ടിനെ ലംബോർഗിനിയായി രൂപമാറ്റം വരുത്തി മുഖ്യമന്ത്രിക്ക് സമ്മാനിക്കാൻ തീരുമാനിച്ചതെന്ന് നൂറുൽ വ്യക്തമാക്കി. ഇതിനായി നാലുമാസം എടുത്തുവെന്നും അദ്ദേഹം പറയുന്നു. അടുത്തതായി ഫെരാരി കാർ നിർമ്മിക്കാനാണ് നൂറുലിന്റെ പദ്ധതി. സ‌ർക്കാർ സഹായിച്ചാൽ കൂടുതൽ കാറുകൾ നി‌ർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kk

നേരത്തെ സിൽച്ചാർ ജില്ലയിൽ ഔദ്യോഗിക പരിപാടികൾക്കായി എത്തിയ മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ ഹക്കിനെയും ലംബോർഗിനി കാറിനെയും സന്ദർശിച്ചിരുന്നു. ഹക്കിനെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

#Silchar
Nurul Haque from Karimganj's Bhanga gifts a self remodeled Lamborghini car to Assam CM Himanta Biswa Sarma. Haque, who is a mechanic by profession, says his dreams have come true. pic.twitter.com/4djgIg9SzC

— Kushal Deb Roy (@kushaldebroy) November 30, 2022