anupriya

സംസ്ഥാന സ്കൂൾ കായിക മേളയിയുടെ ഒന്നാം ദിനം മിന്നും താരമായത് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ദേശീയ റെക്കാഡിനെ മറികടക്കുന്ന പ്രകടനവുമായി പൊന്നണിഞ്ഞ എ​ളം​പാ​ച്ചി​ ​ജി.​സി.​എ​സ്.​ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ എ.വി അനുപ്രിയയാണ്. 15.73 മീറ്രർ ദൂരത്തേക്ക് ഷോട്ടെറിഞ്ഞ് ദേശീയ റെക്കാഡിലും മികച്ച പ്രകടനം പുറത്തെടുത്തത്. ചെ​റു​വ​ത്തൂ​രെ​ ​കെ.​സി​ ​ത്രോ​സി​ൽ​ ​ഗി​രീ​ഷി​ന്റെ​ ​കീഴിലാണ് അനുപ്രിയയുടെ പരിശീലനം. ചെങ്കല്ല് പണിക്കാരനായ പിതാവ് ശശിയാണ് അനുപ്രിയയുടെ ബലം ദേശീയ മീറ്രുകളിലുൾപ്പെടെ അച്ഛനൊപ്പം വേണമെന്ന് അനുപ്രിയയ്ക്ക് നിർബന്ധമുണ്ട്. 2018ൽ കെസിയ മറിയം ബെന്നി സ്ഥാപിച്ച 12.39 മീറ്ററിന്റെ റെക്കാഡാണ് അനുപ്രിയ പഴങ്കഥയാക്കിയത്. കായിക താരമായിരുന്ന അമ്മ രജനിയാണ് അനുപ്രിയയെ കായികരംഗത്തേക്ക് കൊണ്ടുവരാൻ മുൻപന്തിയിൽ നിന്നത്. ചേട്ടൻ അഭിഷേക് വെയ്റ്റ് ലിഫ്ടിംഗ് താരമാണ്. 15 മീറ്റർ അകലെയുള്ള കെ.സി ത്രോസിലേക്ക് അനുപ്രിയയെ എന്നും കൊണ്ടു പോകുന്നത് ശശിയാണ്.