
ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ് ചെറുപയർ സൂപ്പ്. വ്യായാമം ചെയ്യുന്നതിനൊപ്പം ദിവസവും രാവിലെ ചെറുപയർ സൂപ്പ് കഴിക്കുക. കലോറി വളരെ കുറവുള്ള ഈ സൂപ്പ് പ്രോട്ടീൻ സമ്പുഷ്‌ടമായതിനാൽ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും സംരക്ഷിക്കും.
വയർ കുറയ്‌ക്കാനും സഹായകമാണ് ചെറുപയർ സൂപ്പ്. രക്തധമനികളിൽ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിനെ അലിയിക്കാൻ ഉത്തമം. അങ്ങനെ ഹൃദയാരോഗ്യവും സംരക്ഷിക്കാൻ സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാൻ അത്ഭുതകരമായ കഴിവുണ്ടിതിന്.
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. ശരീരത്തിലെ വിഷാംശം നീക്കാനും കഴിവുണ്ട്."വിറ്റാമിൻ സി"യാൽ സമ്പന്നമായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പ്രായത്തെ തോൽപ്പിക്കാനുള്ള കഴിവും ഉണ്ട് ചെറുപയർ സൂപ്പിന്.