marriage

മുംബയ്: ഇരട്ട സഹോദരിമാർ വിവാഹം കഴിച്ചത് ഒരാളെ. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. ഐ ടി എഞ്ചിനിയർമാരായ പിങ്കി, റിങ്കി എന്നിവരാണ് അതുൽ എന്നയാളെ വിവാഹം കഴിച്ചത്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Twin sisters who are IT engineers in Mumbai get married to the same man in Mumbai...the families of the girls and the man have accepted it...
अब आप इसे क्या कहेंगे! pic.twitter.com/k9yR4ovwVT

— Himanshu Tiwari-हिमांशु तिवारी (@HimanshuRW) December 3, 2022

അടുത്തിടെയാണ് യുവതികളുടെ പിതാവ് മരിച്ചത്. ഇതിനുശേഷം വീട്ടിൽ അമ്മയും ഇവരും മാത്രമായിരുന്നു താമസം. അമ്മയ്ക്ക് അസുഖം വന്നപ്പോൾ ഇടയ്ക്കിടെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് അതുലിന്റെ വാഹനത്തിലായിരുന്നു. ഈ യാത്രയിലൂടെയാണ് സഹോദരിമാർ യുവാവുമായി അടുത്തത്.


ട്രാവൽസ് മേഖലയിലാണ് അതുൽ ജോലി ചെയ്യുന്നത്. അതുലിനെ പിരിയാൻ സാധിക്കാത്ത അവസ്ഥയായതോടെ ഇവർ വിവരം ബന്ധുക്കളെ അറിയിച്ചു. ഒരാൾ പിന്മാറണമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും രണ്ടുപേരും തയ്യാറായില്ല. യുവതികൾ വാശിപിടിച്ചതോടെ കുടുംബം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.


അതേസമയം, ബഹുഭാര്യത്വം നിരോധിച്ചതിനാൽ ഇവരിലൊരാളുടെ വിവാഹത്തിന് നിയമപ്രശ്നമുണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. വിവാഹത്തിനെതിരെ ഒരാൾ പരാതി നൽകിയതായി റിപ്പോർട്ടുകളുണ്ട്.