shereef-paloly

കോഴിക്കോട്: സ്വകാര്യമേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷന്റെ (കെ.പി.എം.ടി.എ) സംസ്ഥാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.എം.ടി.എ സംസ്ഥാന പ്രസിഡന്റ്‌ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. മികച്ച ജില്ലാ കമ്മിറ്റിക്കുള്ള കെ.പി രവീന്ദ്രൻ മെമ്മോറിയൽ റോളിംഗ് ട്രോഫി തൃശൂർ ജില്ലാ കമ്മിറ്റിക്ക് മന്ത്രി കൈമാറി. അഡ്വ പി.ടി.എ റഹീം എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് ഭാസ്ക്കർ,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ രാജീവ്‌,കെ.പി.എം.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് എസ്. വിജയൻപിള്ള,സംസ്ഥാന ട്രഷറർ അസ്‌ലം മെഡിനോവ,സംസ്ഥാന ജനറൽ സെക്രട്ടറി ശരീഫ് പാലോളി തുടങ്ങിയവർ പങ്കെടുത്തു. പുതിയ സംസ്ഥാന ഭാരവാഹികളായി കെ. ബാബു (പ്രസിഡന്റ്‌),കെ .പി അമൃത,ടി. തങ്കച്ചൻ,ചിന്നമ്മ വർഗീസ് (വൈസ് പ്രസിഡന്റുമാർ),​ശരീഫ് പാലോളി (ജനറൽ സെക്രട്ടറി),പ്രമീള ദിലീപ്കുമാർ,ബി. അരവിന്ദാക്ഷൻ,പി.ടി വിനോദ് (ജോയിന്റ് സെക്രട്ടറിമാർ),​അസ്‌ലം മെഡിനോവ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.