ramcharan

ഭിന്നശേഷിയുള്ള കായിക താരമാവാൻ രാം ചരൺ. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരൺ ശാരീരിക വൈകല്യമുള്ള കായികതാരമായി വേറിട്ട മേക്കോവറിൽ എത്തുന്നത്. പ്രാദേശിക സ്പോർട്സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വൃധി സിനിമാസ്, സുകുമാർ റൈറ്റിംഗ്സ് എന്നീ ബാനറുകളിൽ വെങ്കിട സതീഷ് കിലാരു ആണ് നിർമാണം.രാജമൗലി സംവിധാനം ചെയ്ത ആർ.ആർ. ആറിനുശേഷം രാംചരണിന്റെ താരമൂല്യം ഉയർന്നിട്ടുണ്ട്. അതേസമയം ഷങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആർ. സി 15 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ അഭിനയിക്കുകയാണ് രാംചരൺ. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്.