gg

ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റ് സ്വീകരിക്കുന്നവർ ഇന്ന് ധാരാളമുണ്ട്. അന്നജം വളരെ കുറച്ച് എഴുപത് ശതമാനം കൊഴുപ്പും 25 ശതമാനം പ്രോട്ടീനും അഞ്ചു മുതൽ പത്ത് ശതമാനം വരെ കാർബോഹൈഡ്രേറ്റും ഉൾക്കൊള്ളുന്നതാണ് കീറ്റോ ഡയറ്റ്.

ശ്രദ്ധിക്കുക, ഈ ഡയറ്റ് തിരഞ്ഞെടുക്കും മുൻപ് വിദഗ്ധാഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ഈ ഡയറ്റ് എല്ലാവർക്കും അനുയോജ്യമല്ല. കടുത്ത പ്രമേഹ രോഗമുള്ളവർക്കും യൂറിക് ആസിഡ് പ്രശ്നങ്ങൾ ഉള്ളവർക്കും കീറ്റോ ഡയറ്റ് പ്രശ്നമാകാറുണ്ട്. അമിതവണ്ണം കുറയ്ക്കാൻ കീറ്റോ സഹായകമാണ്. ഓർക്കുക, അധികനാൾ ഈ ഡയറ്റ് തുടർന്നാൽ പോഷക അഭാവം ഉണ്ടാവാം. കൊഴുപ്പിൻ്റെ തുടർച്ചയായ ഉപയോഗം ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കാം. വൃക്കകൾക്ക് സമ്മർദ്ദത്തിനും സാദ്ധ്യതയുണ്ട്.

അതിനാൽ അമിതവണ്ണം നിയന്ത്രിച്ചശേഷം ഒരു ന്യൂട്രീഷ്യനെ കണ്ട് യോജിച്ച മറ്റൊന്ന് തിരഞ്ഞെടുക്കുക. കീറ്റോ ഡയറ്റ് എടുക്കുമ്പോൾ ധാരാളം വെള്ളം കുടിക്കണം.