tech
കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ സമാപന സമ്മേളനം തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സ്വകാര്യമേഖലയിലെ മെഡിക്കൽ ടെക്നീഷ്യൻമാരുടെ സേവന മനോഭാവത്തെ പരിഗണിക്കാതെയുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിനെതിരെ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻസ് അസോസിയേഷൻ. ബില്ലിന്റെ മറവിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ടെക്നീഷ്യൻമാരുടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു .സംസ്ഥാനത്ത് ഇത്തരം നിയമനിർമാണങ്ങളിൽ മുമ്പ് സ്വീകരിച്ച മാനദണ്ഡങ്ങളും നിലവിലെ സാഹചര്യവും പഠനവിധേയമാക്കാതെ കൗൺസിലിന്റെ ആദ്യ യോഗത്തിൽ തന്നെ ടെക്നീഷ്യൻമാരുടെ യോഗ്യതയിൽ ധൃതി പിടിച്ച് തീരുമാനമെടുത്തത് ദുരൂഹമാണ്.

തൊഴിലെടുത്ത് ജീവിക്കാനുള്ള മൗലികാവകാശം പോലും ചോദ്യം ചെയ്യുന്നതാണ് ഈ നീക്കം. ഈ തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ടവർ പുറകോട്ട് പോവുകയും ഈ മേഖലയിലുള്ള സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാവുകയും വേണം. ആശങ്കകൾ അകറ്റി കേരളത്തിൽ നിലവിൽ ജോലി ചെയ്യുന്ന മുഴുവൻ മെഡിക്കൽ ടെക്നീഷ്യൻമാർക്കും ജോലിസ്ഥിരത ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു.