pic

കാബൂൾ : വെള്ളിയാഴ്ച കാബൂളിലെ പാകിസ്ഥാൻ എംബസിക്ക് നേരെ നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐസിസ് ഏറ്റെടുത്തു. അജ്ഞാതൻ നടത്തിയ വെടിവയ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേ​റ്റിരുന്നു. എംബസിയിലെ മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണം എംബസിയിലെ അംബാസഡർക്ക് നേരെ നടന്ന വധശ്രമം ആയിരുന്നെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് കാബൂൾ പൊലീസ് വ്യക്തമാക്കി.