vv

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ എ,​ഐ,​സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ദേശീയ പര്യടനത്തിന് ഒരുങ്ങുന്നു. പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി കെ,​സി,​ വേണുഗോപാൽ പ്രഖ്യാപിച്ചു. രണ്ടുമാസം നിളുന്ന യാത്രയാണ് സംഘടിപ്പിക്കുന്നത്. 2023 ജനുവരി 26ന് തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 26ന് പര്യടനം സമാപിക്കും.

രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിക്കുന്ന അതേദിവസമായിരിക്കും പ്രിയങ്കയുടെ യാത്ര ആരംഭിക്കുക. ഭരത് ജോഡോ യാത്രയിലൂടെ രാഹുലിന്റെ ജനപ്രീതി വർദ്ധിച്ചതായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

അതേസമയം ജോഡോ യാത്ര 87 ദിവസം പിന്നിട്ട് രാജസ്ഥാനിലെത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടും,​ രായാത്രയെ ചരിത്രസംഭവമാക്കാൻ രാജസല്ഥാനിൽ കോൺഗ്രസ് ഒത്തൊരുമയോടെ മുന്നോട്ട് പോകുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു.