drivers-cabin

കൊച്ചി: ഇ​ന്ത്യ​യി​ലെ​ ​ഏറ്റവും വലിയ ടൂവീലർ ബ്രാൻഡായ ഹീറോ മോട്ടോകോർപ്പും പ്രമുഖ അമേരിക്കൻ ആഡംബര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹാർലി-ഡേവിഡ്‌സണും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ബൈക്ക് രണ്ടുവർ‌ഷത്തിനകം വില്പനയ്ക്കെത്തും.
ബഡ്‌ജറ്റ് വിഭാഗമായ 100-110സി.സി ശ്രേണിയിൽ നായകസ്ഥാനമായുള്ള ഹീറോ 160 സി.സിക്ക് മേലുള്ള പ്രീമിയം ശ്രേണിയിലും ശ്രദ്ധചെലുത്തുന്നത് ലക്ഷ്യമിട്ടുള്ള കൂട്ടുകെട്ടാണിത്. 2020 ഒക്‌ടോബറിലാണ് ഹീറോയും ഹാർലിയും കൈകോർത്തത്.
ധാരണപ്രകാരം ഹാർലി ബ്രാൻഡിൽ ബൈക്കുകൾ വികസിപ്പിച്ച്,​ വിൽക്കാൻ ഹീറോയ്ക്ക് കഴിയും. സർവീസ്,​ സ്‌പെയർപാർട്‌സ് വില്പന എന്നിവയും നിർവഹിക്കുക ഹീറോയായിരിക്കും.