modi

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയിലധികം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.

Voting for the second phase of #GujaratElections2022 begins.

Fate of the political parties will be decided by over 2.5 crore voters today, with 93 constituencies spread across 14 districts of central and north Gujarat going up for polling. pic.twitter.com/7HpyAqdPWo

— ANI (@ANI) December 5, 2022

നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്‌ക്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അഹമ്മദാബാദിലെത്തിയാണ് അമിത് ഷായും വോട്ട് ചെയ്യുക. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം 833 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളിലാണുള്ളത്. ഡിസംബർ ഒന്നിനായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

Ahmedabad, Gujarat | Prime Minister Narendra Modi casts his vote for the second phase of Gujarat Assembly elections at Nishan Public school, Ranip#GujaratElections pic.twitter.com/snnbWEjQ8N

— ANI (@ANI) December 5, 2022