jeep

ഇടുക്കി: പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. മറയൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്തുവച്ചാണ് സംഭവം. റോഡിന്റെ നടുവിലായി ആന നിൽക്കുന്നത് കണ്ട് ഡ്രൈവർ ജീപ്പ് നിർത്തി. പിന്നാലെ ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേയ്ക്ക് ഇട്ടു.

പൃ​ഥ്വി​രാ​ജി​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ജ​യ​ൻ​ ​ന​മ്പ്യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ചിത്രമാണ്​ ​വി​ലാ​യ​ത്ത് ​ബു​ദ്ധ.​ പ്രി​യം​വ​ദ​ ​കൃ​ഷ്ണ​നാ​ണ് ​നാ​യി​ക.​ ​കോ​ട്ട​യം​ ​ര​മേ​ശ്,​ ​അ​നു​മോ​ഹ​ൻ,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​രാ​ജ​ശ്രീ​ ​നാ​യ​ർ​ ​എ​ന്നി​വ​രാണ് മറ്റ് താരങ്ങൾ. ​ജി​ ആ​ർ​ ഇ​ന്ദു​ഗോ​പ​നും​ ​രാ​ജേ​ഷ് ​പി​ന്നാ​ട​നും​ ​ചേ​ർ​ന്നാ​ണ് തി​രക്കഥ.​ ഉ​ർ​വ​ശി​ ​തി​യേറ്റേ‌ഴ്‌സിന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്ദീ​പ് ​സേ​ന​നാ​ണ് ​നി​ർ​മാ​ണം. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് ശിഷ്യനും 'ലൂസിഫറി'ല്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.