amit-shah

അഹമ്മദാബ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെ പോളിംഗ്ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻമോദിയും വോട്ട് ചെയ്തു.

Gujarat polls: Amit Shah casts vote in Ahmedabad, urges first-time voters to participate in elections

Read @ANI Story | https://t.co/kwvXHJOVZR
#GujaratElections2022 #AmitShah pic.twitter.com/xL3MWW1o5z

— ANI Digital (@ani_digital) December 5, 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേലും രാവിലെ വോട്ട് ചെയ്യാനെത്തിയിരുന്നു. അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്‌ക്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ട് ചെയ്യണമെന്ന്‌ മുഖ്യമന്ത്രി അഭ്യർ‌ത്ഥിച്ചു.

Prime Minister Narendra Modi's mother Heeraben Modi casts her vote for the second phase of #GujaratAssemblyPolls in Raysan Primary School, Gandhinagar pic.twitter.com/ZfWcBXWCfI

— ANI (@ANI) December 5, 2022

പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2.5 കോടിയിലധികം വോട്ടർമാരാണ് ഈ മണ്ഡലങ്ങളിലുള്ളത്. ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം 833 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

ആദ്യഘട്ടത്തെപോലെത്തന്നെ രണ്ടാം ഘട്ട പോളിംഗും മന്ദഗതിയിലാണ്. പതിനൊന്ന് മണിവരെ 19.17 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബർ ഒന്നിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിൽ 63.31 ശതമാനം പേരാണ് വോട്ടായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം, വൈകിട്ടോടെ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും എക്സിറ്റ് പോൾ വരും.