ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വട്ടം ചുറ്റി ചൈനയുടെ ചാരക്കപ്പലുകള്‍. അകമ്പടിയായി മല്‍സ്യബന്ധന കപ്പലുകളുടെ വേഷത്തില്‍ പ്രത്യേക ദൗത്യവുമായി ചൈനീസ് കപ്പലുകള്‍. ഒരു തരത്തില്‍ ഇന്ത്യയെ കടലില്‍ വളഞ്ഞിരിക്കുകയാണ് ചൈന. സ്ഥിതി അത്യന്തം ആശങ്കാജനകമാണ് കരയില്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നില്ല.

china-ship

കര, വ്യോമ സേന കടുപ്പിച്ച അവസ്ഥയില്‍ ചൈനയ്ക്ക് ഇനി പരീക്ഷണം കടലില്‍ മാത്രം. അതാണിപ്പോള്‍ ചൈന ചെയ്തു നോക്കുന്നതും. രാജ്യം കടന്നുപോകുന്നത് തികച്ചും ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയാണ്. എന്തും നേരിടാന്‍, ശക്തമായി പ്രതിരോധിക്കാന്‍ ഇന്ത്യ സര്‍വ്വം സജ്ജമാണ്. ചൈനയ്ക്ക് ഇന്ത്യയെ തൊടാന്‍ ആകില്ല, ഒരില അനങ്ങിയാല്‍ ഇനി ഉത്തരം പറയുക ആവനാഴിയിലെ വജ്രായുധങ്ങളാകും.