
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഡിസംബർ 6 - 1198 വൃശ്ചികം 20 ചൊവ്വാഴ്ച്ച (പുലർന്ന് 8 മണി 37 മിനിറ്റ് 59 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)
അശ്വതി: സഹായ സഹകരണങ്ങള്‍ വര്‍ദ്ധിക്കും, തൊഴില്‍ രംഗം മെച്ചപ്പെടും, ഔദ്യോഗിക രംഗങ്ങളില്‍ സ്ഥാനകയറ്റം ലഭിക്കും, ദമ്പതിമാര്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കും.
ഭരണി: ശത്രുക്കളില്‍ നിന്നും രക്ഷ നേടും, കലാരംഗത്ത് ശോഭിക്കും, വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും, വിദ്യാപരമായി നേട്ടങ്ങൾ കൈവരിക്കും.
കാര്‍ത്തിക: സുഖഭക്ഷണ ലഭ്യത, ആഭരണ-വസ്ത്രാദി ലാഭം, കുടുബാംഗങ്ങളുമായി രമ്യതയില്‍ കഴിയും, പ്രേമകാര്യങ്ങളില്‍ സന്തോഷം, പുതിയ വസ്ത്രങ്ങളുടെ ലഭ്യത.
രോഹിണി: ഉല്ലാസകരമായ സംഗതികള്‍, സര്‍ക്കാറില്‍ നിന്നോ ഉന്നതാധികാരികളില്‍ നിന്നോ സാബത്തീക സഹായം ലഭിക്കും, എല്ലാവിധ ആഗ്രഹ സാഫല്ല്യവും നേടാൻ സാധിക്കുന്നതാണ്.
മകയിരം: സുഹൃത്തുക്കൾ വഴി വഞ്ചനയും ചതിയും അനുഭവിക്കേണ്ടി വരും, കുടുംബസമാധാനം നഷ്ടപ്പെടുന്ന സംഗതികള്‍ ഉടലെടുക്കും, സ്വാര്‍ത്ഥത കാരണം മനോവിഷമം ഉണ്ടാകും.
തിരുവാതിര: കളത്രദുരിതം, തസ്കരന്മാരുടെ ഉപദ്രവം കൂടുതലാകും, ഈശ്വരാധീനം കുറയും, ഗുരുശാപം ഏൽക്കാതെ നോക്കണം, യാത്രകളില്‍ പ്രയാസങ്ങള്‍.
പുണര്‍തം: വാക്ക് പാലിക്കാന്‍ സാധിക്കില്ല, ആഗ്രഹസാഫല്ല്യം നടക്കാത്തതിനാല്‍ മനഃപ്രയാസം നേരിടും, പലമേഖലകളിൽ നിന്നും പണവരവ് ഉണ്ടാകുമെങ്കിലും അധിക ചെലവുണ്ടാകും.
പൂയം: സ്ത്രീസംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, ധനചെലവ്, ദൂരയാത്രാ ക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍, ശത്രുവര്‍ദ്ധന, ധനനഷ്ടം.
ആയില്യം: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കര്‍മ്മ രംഗത്ത് പ്രതിസന്ധി,തൊഴില്‍ രംഗത്ത് സുരക്ഷിതത്ത്വമില്ലായ്മ, മുറിവോ ചതവോ പറ്റാം.
മകം: ഏതുകാര്യവും ദീര്‍ഘ വീക്ഷണത്തോടെ ചെയ്യുക, കിട്ടാക്കടം പിരിഞ്ഞു കിട്ടും, മനസിനെ ചഞ്ചലമാക്കിയ സംഗതികള്‍ പിന്നീട് അനുകൂലമായി വരും, ധനപരമായി നല്ല സമയം, കഠിനമായി പരിശ്രമിക്കും.
പൂരം: യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, യാത്രകളിൽ അസ്വസ്ഥതകൾ, ദുർവാശി മൂലം ദുരിതം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും.
ഉത്രം: പ്രതികൂലമായ സാഹചര്യങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുക, കാര്യസാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും, പങ്കാളിയ്ക്ക് സമ്മാനങ്ങള്‍ ലഭിക്കും, വ്യവഹാര വിജയം, ബന്ധുക്കള്‍ അനുകൂലരാകും, ഇടപാടുകളില്‍ ലാഭം, ധനാഭിവൃദ്ധിയുടെ സമയം.
അത്തം: കുടുംബസുഖം,വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനേട്ടം, രോഗമുക്തി ലഭിക്കും, സന്താനസുഖം, സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, തൊഴില്‍ മേഖല ഉഷാറാകും, ഈശ്വരാധീനം മൂലം ആപത്തുകള്‍ ഒഴിവാകും.
ചിത്തിര: വ്യവഹാര വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, തൊഴിൽ സ്ഥാപനത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആകര്‍ഷകമായി സംസാരിക്കും, ആഗ്രഹപ്രാപ്തി, വ്യാപാരികള്‍ക്ക് നല്ലസമയം.
ചോതി: ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും, ദേവാലയ ദര്‍ശന ഭാഗ്യം, കൃഷിയിലൂടെ നേട്ടം, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, ആത്മവിശ്വാസം വളരും, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.
വിശാഖം: ബിസിനസില്‍ നിന്നും മികച്ച നേട്ടം, പണം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ തിരികെ ലഭിക്കില്ല, മംഗളകര്‍മ്മങ്ങള്‍ നടത്തും, ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ, സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
അനിഴം: മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങൾ, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ട് വിജയം വരിക്കും, പ്രണയത്തിന് കുടുംബത്തില്‍ നിന്നും അനുകൂലമായ നിലപാട്.
കേട്ട: സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ വിജയം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, പ്രശ്നങ്ങള്‍ക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.
മൂലം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും.
പൂരാടം: ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകള്‍ മുടങ്ങും, വലിയ പ്രതീക്ഷവച്ച് ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം, രേഖാപരമായ ഉറപ്പില്ലാതെ ഒന്നും ചെയ്യരുത്.
ഉത്രാടം: കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍ നിന്നും പ്രയാസങ്ങള്‍, സ്ത്രീകള്‍ മുഖേന ചതിയും അപമാനവും, നിര്‍ബന്ധബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.
തിരുവോണം: വിഷമകരമായ സംസാരവും പ്രവൃത്തികളും നേരിടും, സ്ഥാനമാ,റ്റം താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്, മാതൃദുരിതം, വീടുമാറി താമസിക്കും, ധനചെലവ്.
അവിട്ടം: ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങള്‍ പെരുമാറും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും, മറ്റുള്ളവർക്ക് വിഷമം ആവുന്ന പ്രവൃത്തികള്‍ ചെയ്യും, ആപത്തുകൾ, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും.
ചതയം: സഹോദരസ്ഥാനീയരുമായി കലഹത്തിന് സാദ്ധ്യത, ആരോഗ്യ പ്രശ്നങ്ങള്‍, ധനപരമായി ദുരിതം, സുഹൃത്തുക്കള്‍ മുഖേന ധനനഷ്ട്ടം, പലവിധത്തിലുമുള്ള വിഷമതകള്‍, ശത്രു ദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും.
പൂരുരുട്ടാതി: ചിട്ടി, ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, രോഗസാദ്ധ്യത, പലവിധത്തിലും വിഷമാനുഭവങ്ങള്‍, സ്ത്രീകള്‍ മുഖേന അപമാനം,
പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ടി വരും.
ഉതൃട്ടാതി: ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം, ആരോഗ്യപരമായി നല്ല സമയം, ഭവനത്തിൽ ഇഷ്ട മിത്രങ്ങളുടെ സന്ദര്‍ശനം, സ്ത്രീകൾ മുഖേന സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.
രേവതി: ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതി ഉണ്ടാകും, മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക, കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, സമാധാനം.