bts

ലോക പ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡാണ് ബി ടി എസ്. ഇപ്പോൾ ഇതാ ബിടിഎസിന്റെ ചരിത്രവും വളർച്ചയും അവതരിപ്പിക്കുന്ന ഡോക്യൂമെന്ററി സീരീസ് വരുന്നതായാണ് റിപ്പോ‌ർട്ടുകൾ. 'മോണ്യുമെന്റ്സ് ബിയോണ്ട് ദ സ്റ്റാർ' എന്നാണ് സീരീസിന്റെ പേര്. ബി ടി എസാണ് ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതിന്റെ പ്രമോഷൻ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

ഡോക്യുമെന്ററി സീരീസിൽ തങ്ങളുടെ തുടക്കകാലം മുതൽ ഇതുവരെയുള്ള കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങൾ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിടിഎസ് അംഗങ്ങൾ അറിയിച്ചു. കൂടാതെ പുറംലോകം അറിയാത്ത തങ്ങളുടെ മറ്റൊരു മുഖമാണ് ഈ സീരീസിൽ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സിംഗപൂരിലാണ് ഈ ഡോക്യുമെന്ററി സീരീസ് സംപ്രേഷണം ചെയ്യുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് കാണാനാകുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

It’s time for the second chapter.

Chart the incredible journey of pop icons BTS in the new docu-series BTS MONUMENTS: BEYOND THE STAR, an exclusive #DisneyPlusSG series coming soon. pic.twitter.com/zMPNjQ1mjD

— Disney+ Singapore (@DisneyPlusSG) November 30, 2022

ബിടിഎസ് ബാൻഡിന് ഇപ്പോൾ ഒരു ഇടവേള കൊടുത്ത് അംഗങ്ങൾ സോളോ ഗാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ജിനിന് ശേഷം ഇപ്പോൾ ആർ എം ആണ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്. സുഗ,​ ജെ ഹോപ്പ്,​ ആർ എം,​ ജിമിൻ,​ വി,​ ജങ്കുക്ക്, ജിൻ, എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ‌

Take a step behind the scenes with pop star #jhope in an upcoming documentary, featuring never-before-seen interviews and more. Coming soon to #DisneyPlusSG.

Photo by BIGHIT MUSIC. pic.twitter.com/llHJVbdHs1

— Disney+ Singapore (@DisneyPlusSG) November 30, 2022