rahul-gandhi-modi-

ജയ്പൂർ: രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോ‌ഡോ യാത്രയ്ക്കിടയിൽ 'മോദി മോദി' ആർപ്പുവിളികളുമായി ജനക്കൂട്ടം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെയുള്ള യാത്രയ്ക്കിടയിലായിരുന്നു മോദിയെ അനുകൂലിച്ചുള്ള നാമസ്തുതി അരങ്ങേറിയത്. ഭാരത് ജോഡോ യാത്ര അഗർ മാൽവ ജില്ലയിലൂടെ കടന്നു പോകുമ്പോഴായിരുന്നു സംഭവം. മോദിയ്ക്കായി ആർപ്പു വിളികളുയർന്നപ്പോഴും ആൾക്കൂട്ടത്തിന് നേരെ ഫ്ളയിംഗ് കിസ് നൽകി നടന്നകലുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വാർത്താ മാദ്ധ്യമങ്ങളിലൂടെയും പ്രചരിച്ചു.

Rahul Gandhi sending love to people who shouted Modi , Modi at him 🔥 pic.twitter.com/E8Vfk3MNt2

— Surbhi✨ (@SurrbhiM) December 5, 2022

മദ്ധ്യപ്രദേശിലെ 12 ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെയായിരുന്നു രാജസ്ഥാനിൽ പ്രവേശിച്ചത്. ഝലവാറിൽ പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് നൽകിയത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥടക്കമുള്ള നേതാക്കൾ യാത്രയെ അനുഗമിക്കുന്നുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സർച്ചിൻ പൈലറ്റും തമ്മിലുള്ള പോര് അയഞ്ഞ സാഹചര്യത്തിലാണ് യാത്ര രാജസ്ഥാനിൽ പ്രവേശിച്ചത്.