നാവിക സേനയുടെ ചരിത്രം പരിശോധിക്കുമ്പോൾ പ്രധാനപ്പെട്ട ഒട്ടനവധി സംഭവങ്ങൾ ഉണ്ടാകുമെങ്കിലും ആഴക്കടലിലെ ഈ പോരാട്ടം അറിഞ്ഞിരിക്കേണ്ട ഒന്ന് തന്നെയാണ്. ആദ്യമായി ഇന്ത്യൻ നാവികസേന ഒരു അന്തർവാഹിനി മുക്കിയ ചരിത്രമാണ് ഗാസി. അറബിക്കടലിൽ പാക്കിസ്ഥാന്റെ നാവികസേനയുടെ മുനയൊടിച്ച സംഭവത്തിന് നേതൃത്വം നൽകിയത് നാഗർകോവിൽ സ്വദേശിയായ വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ എന്ന സൈന്യാധിപനായിരുന്നു. ഐഎൻഎസ് വിക്രാന്ത് പോലെ ഒരു കരുത്തൻ കപ്പലാണ് ഗാസി. അറബിക്കടലിൽ ഇന്ത്യയ്ക്ക് വ്യക്തമായ സ്ഥാനം ഉണ്ടായിരുന്ന കാലഘട്ടം. ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ ആയിരുന്നു അതിന് കാരണം. ഐഎൻഎസ് വിക്രാന്തിനെ തകർക്കണം എന്ന ലഷ്യത്തോടെ വന്ന പാക്കിസ്ഥാന്റെ വജ്രായുധമായ ഗാസിയെ മുക്കി ഇന്ത്യൻ നാവികസേന.

india