football
ഫുട്‌ബാൾ ഫിയെസ്റ്റ കാമ്പയിനുമായി ഫെഡറൽ ബാങ്ക്

കൊച്ചി: ലോകകപ്പ് ഫുട്‌ബാൾ ആഘോഷമാക്കാൻ നിരവധി സമ്മാനങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ഫുട്‌ബാൾ ഫിയെസ്റ്റ കാമ്പയിന് ഫെഡറൽ ബാങ്ക് തുടക്കമിട്ടു.

സമൂഹമാദ്ധ്യമ ഉപഭോക്താക്കൾക്കായുള്ള സമ്മാനപദ്ധതികളുടെ ഭാഗമായി​ ബ്രാൻഡഡ് ജഴ്‌സി അണിഞ്ഞ് ഫുട്‌ബാൾ മൈതാനത്തെ ആരവങ്ങൾക്കു നടുവിൽ നിന്ന് ചിത്രീകരിച്ചതെന്നു തോന്നിപ്പിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) ഫിൽട്ടറും ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ചു. ബാങ്കിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ലഭിക്കുന്ന ഫിൽട്ടർ ഉപയോഗിച്ച് കാമറ സെൽഫി മോഡിലാക്കി ഗോൾ എന്നു പറഞ്ഞ് സെൽഫി എടുക്കുക. ഈ ചിത്രമെടുത്ത് ഫെഡറൽ ബാങ്കിനെ (@federalbanklimited)ടാഗ് ചെയ്ത് #FootballFiesta എന്ന ഹാഷ് ടാഗിനൊപ്പം പോസ്റ്റ് ചെയ്യുമ്പോൾ തി​രഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളും ബാങ്ക് ഓഫർ ചെയ്യും.

ലോകത്ത് എവിടെയാണെങ്കിലും മൈതാനത്തെ ആഘോഷത്തിൽ പങ്കാളിയാകുന്ന പ്രതീതി നൽകുന്ന സവിശേഷ അനുഭവമാണ് ഓഗ്മെന്റഡ് റിയാലിറ്റി ഫിൽട്ടർ നൽകുന്നത്. ഇടപാടുകാരുടെ അഭി​രുചി​കൾ തി​രി​ച്ചറി​ഞ്ഞ് അവർക്കൊപ്പം ചേരുന്ന രീതിയാണ് ഫെഡറൽ ബാങ്ക് പിന്തുടരുന്നതെന്ന് ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം. വി. എസ് മൂർത്തി പറഞ്ഞു.

ഫുട്‌ബാൾ ലോകകപ്പ് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ബാങ്കിന്റെ മ്യൂസിക്കൽ ലോഗോയുടെ ദൃശ്യാവിഷ്‌കാരവും ഫെഡറൽ ബാങ്ക് പുറത്തിറക്കി.