black-tea

മിക്കയാളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു, ചർമത്തിലെ അണുബാധ,ചുളിവ് എന്നീ പ്രശ്നങ്ങൾ . ഈ പ്രശ്നങ്ങൾ അകറ്റുമെന്ന് അവകാശപ്പെടുന്ന പലതരത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ക്രീമുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ക്രീമുകളും മറ്റും വാങ്ങി പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് പ്രശ്നം പരിഹരിക്കാനായാൽ അതല്ലേ നല്ലത്. മേൽപ്പറഞ്ഞ ചർമത്തിലെ പ്രശ്നങ്ങളെല്ലാം മാറാനായി ഏറെ സഹായകരവും നിത്യവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗവുമായ ഒരു പരിഹാര മാർഗമാണ് കട്ടൻ ചായ.

കട്ടൻ ചായ, ഗ്രീൻ ടീ എന്നിവ കൊണ്ട് ചർമത്തിലെ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് പരിശോധിക്കാം

കട്ടൻ ചായ, ഗ്രീൻ ടീ എന്നിവ കാറ്റെച്ചിനുകളും പോളിഫെനോളുകളും അടങ്ങിയതാണ് അതിനാൽ തന്നെ ശരീരത്തിലെ ഹാനികരമായ വിഷവസ്തുക്കളെ അകറ്റി ചർമത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളോട് പോരാടി ചർമത്തിലെ പി എച്ച് വ്യതിയാനം ഒഴിവാക്കാനും ചായയിലെ പ്രകൃതിദത്ത ഗുണങ്ങൾ സഹായിക്കുന്നു. അതിനാൽ തന്നെ ചർമം വൃത്തിയാക്കാനായി കട്ടൻ ചായ ഒരു ക്ളെൻസർ ആയി ഉപയോഗിക്കാവുന്നതാണ്.

കട്ടൻ ചായ ചർമസംരക്ഷണത്തിനായി ഉപയോഗിക്കേണ്ട രീതി

•രണ്ട് ടേബിൾ സ്പൂൺ കട്ടൻ ചായ ഒരു ടേബിൾ സ്പൂൺ തേനുമായി കലർത്തി മുഖത്ത് പുരട്ടുക ഇത് ഒരു പ്രകൃതി ദത്ത ക്ളെൻസറായി പ്രവർത്തിച്ച് ചർമത്തിലെ പ്രശ്നങ്ങൾ മാറാനായി സഹായിക്കുന്നതായിരിക്കും.

•ചായയുടെ സത്ത് മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് മുഖക്കുരുക്കൾ വേഗത്തിൽ മാറാൻ സഹായിക്കും

•ടീ ബാഗുകൾ ഉപയോഗിച്ച് ചുണ്ടുകളിൽ തടവുന്നതും ചുണ്ടിന്റെ സ്വഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കും