anandaboss

നെടുമ്പാശേരി: കേരളത്തിലെ നവതലമുറ രാജ്യത്തെ നയിക്കുമെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിയായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളോട് അതിയായ നന്ദിയുണ്ട്. ഗവർണർ സ്ഥാനം കേരളത്തിലെയും ബംഗാളിലെയും നവതലമുറയ്ക്കായി സമർപ്പിക്കുന്നു. സ്ഥാനം ഏറ്റെടുത്തതിനു ശേഷം നാട്ടിലെത്തിയ ആനന്ദബോസിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.