sharukh-sharone-stone

അടുത്തിരുന്നത് ഷാരൂഖാണെന്ന് അറിഞ്ഞ് ആശ്ചര്യപ്പെടുന്ന ഹോളിവുഡ് സൂപ്പർനടി ഷാരൺ സ്റ്റോണിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. സൗദി അറേബ്യയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെയായിരുന്നു സംഭവം.

വിശിഷ്‌ടാതിഥികളുടെ സീറ്റിൽ തനിക്ക് തൊട്ടടുത്ത് ഇരിക്കുന്നത് ഷാരൂഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഷാരൺ സ്റ്റോൺ അമ്പരന്നത്. ഷാരൺ സ്റ്റോണിനെ കണ്ട ഷാരൂഖ് വിനയപൂർവം താരത്തെ അഭിവാദ്യം ചെയ്യുന്നതും തിരിച്ച് ഷാരോൺ നമസ്തേ പറയുന്നതും വീഡിയോയിൽ കാണാം.

View this post on Instagram

A post shared by Samina ✨ (@srkssamina)

'എന്റെ രണ്ട് സീറ്റ് അപ്പുറത്താണ് ഷാരൂഖ് ഖാൻ ഇരുന്നത്. അദ്ദേഹം അവിടെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല ഞാൻ, നിരവധി പേരെ എനിക്കറിയുകയും ചെയ്യാം. എന്നാൽ അദ്ദേഹത്തെ കണ്ടത് വ്യത്യസ്ത അനുഭവമായിരുന്നു'-ഷാരൺ സ്റ്റോൺ പറയുന്നു.

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമയിലെ വിവിധ താരങ്ങൾ പങ്കെടുക്കാനെത്തിയിരുന്നു. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഷാരൂഖിന് സൗദി അറേബ്യയുടെ ബഹുമതി സമ്മാനിച്ചു. ഷാരൂഖിന് പുറമേ, ഷാരൺ സ്റ്റോൺ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഒലിവർ സ്റ്റോൺ, ഗയ് റിച്ചി തുടങ്ങിയവരും മേളയിൽ പങ്കെടുത്തു.