rohini-acharya

ന്യൂഡൽഹി: ആർ ജെ ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വൃക്ക നൽകിയ മകൾ രോഹിണി ആചാര്യയെ വാനോളം അഭിനന്ദിച്ച് ബി ജെ പി നേതാക്കൾ. ഇന്നലെ സിംഗപ്പൂരിലാണ് ലാലു പ്രസാദ് യാദവിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടന്നത്. 74കാരനായ പിതാവിന് വൃക്ക നൽകിയ നാൽപ്പതുകാരിയായ രോഹിണിയെ പ്രശംസിച്ച് ലാലു പ്രസാദ് യാദവിന്റെ കടുത്ത വിമർശകരിൽ ഒരാളായ ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് അടക്കം രംഗത്തെത്തിയിരിക്കുകയാണ്.

രോഹിണി ആചാര്യയാണ് ഏറ്റവും ഉത്തമയായ മകൾ. ഏറെ അഭിമാനം. ഭാവിതലമുറയ്ക്ക് മികച്ച മാതൃകയാണ് നിങ്ങളെന്നായിരുന്നു ഗിരിരാജ് സിംഗ് രോഹിണിയെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്.

“बेटी हो तो रोहणी आचार्य जैसी” गर्व है आप पर… आप उदाहरण होंगी आने वाले पीढ़ियों के लिए । pic.twitter.com/jzg3CTSmht

— Shandilya Giriraj Singh (@girirajsinghbjp) December 5, 2022

ബി ജെ പി എം പി നിഷികാന്ത് ദുബേയും രോഹിണിയെ പുകഴ്‌ത്തി രംഗത്തെത്തി. തനിക്ക് മകളില്ല. രോഹിണിയെ കാണുമ്പോൾ തനിക്കൊരു മകളെ നൽകാത്തതിന് ദൈവത്തോട് വഴക്കുണ്ടാക്കാൻ തോന്നുകയാണ് എന്നായിരുന്നു നിഷികാന്ത് ദുബേയുടെ വാക്കുകൾ.

मुझे भगवान ने बेटी नहीं दी,आज रोहिणी आचार्य को देखकर सचमुच भगवान से लड़ने का दिल कर रहा है है,मेरी नानी हमेशा कहती थी,बेटा से बेटी भली जो कुलवंती हो pic.twitter.com/j0WSMfckjL

— Dr Nishikant Dubey (@nishikant_dubey) December 5, 2022

ലാലു പ്രസാദ് യാദവിന്റെ ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹത്തെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐ സി യുവിലേയ്ക്ക് മാറ്റിയെന്നും മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലാലു പ്രസാദിന്റെയും രോഹിണിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും തേജസ്വി വ്യക്തമാക്കി.

पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।

डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2

— Tejashwi Yadav (@yadavtejashwi) December 5, 2022

ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് രോഹിണി ലാലു പ്രസാദ് യാദവിനൊപ്പം പങ്കുവച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തയ്യാറാണ്, തനിക്ക് ആശംസ നേരൂ എന്നായിരുന്നു രോഹിണി ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്.

Ready to rock and roll ✌️
Wish me a good luck 🤞 pic.twitter.com/R5AOmFMW0E

— Rohini Acharya (@RohiniAcharya2) December 5, 2022