
നരച്ച മുടി കറുപ്പിക്കാനായി പലരും ഉപയോഗിക്കുന്നത് കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈകളാണ്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ വളരെ നാച്ചുറലായി നിങ്ങൾക്ക് മുടി കറുപ്പിക്കാം. അതും വെറും ഒരു മിനിട്ടിൽ. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ നാച്ചുറൽ ഡൈ യാതൊരുവിധ അലർജിയും ഉണ്ടാകുന്നതല്ല. വീട്ടിൽ തന്നെയുള്ള വെറും മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ബീറ്റ്‌റൂട്ട്- 1
തേയില തിളപ്പിച്ച വെള്ളം
നീലയമരി പൊടി
തയ്യാറാക്കുന്ന വിധം
അരിഞ്ഞ് വച്ച ബീറ്റ്‌റൂട്ടിലേയ്ക്ക് തേയില വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇരുമ്പ് അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ നീലയമരി പൊടി മുടിയുടെ നീളത്തിന് ആവശ്യമായ അളവിൽ എടുക്കുക. അതിലേയ്ക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഇല്ലാത്ത മുടിയിൽ വേണം ഈ ഹെയർ ഡൈ ഉപയോഗിക്കാൻ. ഡൈ തലയിൽ തേയ്ച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. കുറച്ച് നര മാത്രമുള്ളവർക്ക് മാസത്തിൽ ഒരു തവണ ഇത് ചെയ്താൽ മതിയാകും. നല്ല രീതിയിൽ മുടി നരച്ചവർ തുടർച്ചയായി മൂന്ന് ദിവസം ഉപയോഗിക്കേണ്ടതാണ്.