viswasam

ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം തുടങ്ങിയവ പ്രവചിക്കാൻ ജ്യോതിഷശാസ്ത്രത്തിൽ സാധിക്കും. ഓരോ വ്യക്തിയും ജനിക്കുന്ന രാശി അനുസരിച്ചാണ് ഇത് പ്രവചിക്കാൻ സാധിക്കുന്നത്. ജനന സമയത്തിന്റെ അടിസ്ഥാനത്തിൽ ജാതക യോഗങ്ങൾക്ക് മാറ്റമുണ്ടാകുമെങ്കിലും ഇവരുടെ പൊതു സ്വഭാവം ഒന്നായിരിക്കും. ചില രാശിക്കാർക്ക് സ്ത്രീകളെ വേഗത്തിൽ ആകർഷിക്കാൻ കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഈ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.

ചിങ്ങം

നല്ല കെട്ടുറപ്പുള്ള ശരീരമുള്ളവരായിരിക്കും ഈ രാശിക്കാർ. ആദര്‍ശ ധീരരും, കലാഭിരുചിയുമുള്ള ഇവർ ആചാരങ്ങൾക്കും സമ്പ്രദായങ്ങൾക്കും വളരെയധികം വിലകൽപ്പിക്കുന്നവരാണ്. ബന്ധങ്ങൾക്ക് വളരെയധികം വില കൊടുക്കുന്ന ഇവർ ലോല ഹൃദയരായിരിക്കും. ഉദാര മനസ്കരായ ഇക്കൂട്ടർക്ക് സ്ത്രീകളെ വേഗത്തിൽ ആകർഷിക്കാൻ കഴിയും.

മിഥുനം

യാന്ത്രിക മനോഭാവം കാണിക്കുന്നവരാണ് ഈ രാശിക്കാർ. ഇത് കാര്യവും പെട്ടെന്ന് ചെയ്ത് തീർക്കാൻ ആഗ്രഹിക്കുന്ന ഇവർ വളരെ വേഗം വികാരവിക്ഷുബ്ധരാവും. ഈ രാശിക്കാരായ പുരുഷന്മാർ ഭാഗ്യമുള്ളവരാണ്. ഇവർക്ക് സ്ത്രീകളെ ആകർഷിക്കാനുള്ള കഴിവും കൂടുതലാണ്.

തുലാം

തിന്മകൾക്കെതിരെ പോരാടുന്നവരാണ് ഈ രാശിയിൽ ജനിച്ചവർ. കുടുംബത്തെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഇവർ തങ്ങളെപറ്റി മറ്റുള്ളവർ എന്ത് പറയുന്നു എന്നത് കാര്യമാക്കാറില്ല. നല്ല സമ്പാദ്യശീലമുള്ള ഇവരോട് സ്ത്രീകൾക്ക് പ്രത്യേക ഇഷ്ടം തോന്നും.

മകരം

ഏത് ചുറ്റുപാടുമായും യോജിച്ചുപോകുന്നവരാണ് ഈ രാശിക്കാർ. ശാസ്ത്രത്തിലും ചരിത്രത്തിലും താൽപ്പര്യമുള്ള ഇവർ അന്യരോട് കരുണയുള്ളവരായിരിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിവുള്ള ഇവരോട് സ്ത്രീകൾക്ക് പ്രത്യേക ഇഷ്ടം തോന്നും.