'അപ്പൻ സാർ ജീവിച്ചകാലത്തും അതുകഴിഞ്ഞും അദ്ദേഹത്തെ നെഞ്ചിൽ വിഗ്രഹംപോലെ കൊണ്ടു നടക്കുന്ന ഒരുപാട് ശിഷ്യരും സുഹൃത്തുക്കളും ഇപ്പോഴുമുണ്ട്. അവരിൽ പലരും അപ്പൻ സാറിന്റെ സാഹിത്യബാഹ്യമായ വാത്സല്യം ഒരുപാട് അനുഭവിച്ചവരാണ്. അതിലൊരാളാണ് ഞാനും.'..ഡിസംബർ 15 ന് കെ.പി.അപ്പന്റെ ചരമവാർഷിക ദിനം

ss

കെ.​പി.​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​ഓ​ർ​മ്മ​ദി​ന​മാ​ണ് ​ഈ​ ​ഡി​സം​ബ​ർ​ 15.​ ​ഇ​തേ​പോ​ലൊ​രു​ ​ദി​വ​സ​മാ​ണ് ​നി​രൂ​പ​ണ​സാ​ഹി​ത്യ​ത്തി​ലെ​ ​ഒ​രു​പാ​ട് ​മൂ​ല്യ​വി​ചാ​ര​ങ്ങ​ളോ​ട് ​ധി​ക്കാ​ര​ത്തോ​ടെ​ ​ക​ല​ഹി​ച്ച​ ​അ​പ്പ​ൻ​ ​സാ​ർ​ ​ക​ട​ന്നു​പോ​യ​ത്.​ ​എ​ഴു​ത്തി​ലെ​ ​ദ​ർ​ശ​ന​പ​ര​മാ​യ​ ​മൗ​ലി​ക​ത​ ​കൊ​ണ്ടും​ ​നി​ല​പാ​ടു​ക​ളി​ലെ​ ​എ​ല്ലു​റ​പ്പു​കൊ​ണ്ടും​ ​ഒ​രു​ ​ത​ല​മു​റ​യെ​ ​മു​ഴു​വ​ൻ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ ​ആ​ളാ​ണ് ​അ​പ്പ​ൻ​ ​സാ​ർ.​ ​അ​ങ്ങ​നെ​ ​ഒ​രാ​ളു​ടെ​ ​സം​ഭാ​വ​ന​യെ​ ​വി​ല​യി​രു​ത്താ​ൻ​ ​എ​ന്റെ​ ​പ​രി​മി​ത​മാ​യ​ ​അ​റി​വ് ​എ​ന്നെ​ ​അ​നു​വ​ദി​ക്കു​ന്നി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൃ​തി​ക​ളി​ലൊ​ക്കെ​ ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ലാ​വ​ണ്യ​മു​ണ്ട​ല്ലോ,​ ​അ​ത് ​ഹി​മാ​ല​യം​ ​ക​യ​റി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​ഏ​റ്റ​വും​ ​അ​ടി​ത്ത​ട്ടി​ലാ​ണ് ​ഞാ​ൻ​ ​നി​ൽ​ക്കു​ന്ന​ത്.​ ​അ​ങ്ങ​നെ​യൊ​രാ​ൾ​ക്ക് ​എ​ങ്ങ​നെ​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​സാ​ഹി​ത്യ​ ​സം​ഭാ​വ​ന​ക​ളു​ടെ​ ​ചാ​രു​ത​ ​വി​ല​യി​രു​ത്താ​നാ​കും​ ​?.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ആ​ ​സാ​ഹ​സ​ത്തി​ന് ​ഞാ​ൻ​ ​മു​തി​രു​ന്നി​ല്ല.​ ​അ​പ്പ​ൻ​ ​സാ​ർ​ ​ജീ​വി​ച്ച​കാ​ല​ത്തും​ ​അ​തു​ക​ഴി​ഞ്ഞും​ ​അ​ദ്ദേ​ഹ​ത്തെ​ ​നെ​ഞ്ചി​ൽ​ ​വി​ഗ്ര​ഹം​പോ​ലെ​ ​കൊ​ണ്ടു​ ​ന​ട​ക്കു​ന്ന​ ​ഒ​രു​പാ​ട് ​ശി​ഷ്യ​രും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​വ​രി​ൽ​ ​പ​ല​രും​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​സാ​ഹി​ത്യ​ബാ​ഹ്യ​മാ​യ​ ​വാ​ത്സ​ല്യം​ ​ഒ​രു​പാ​ട് ​അ​നു​ഭ​വി​ച്ച​വ​രാ​ണ്.​ ​അ​തി​ലൊ​രാ​ളാ​ണ് ​ഞാ​നും​ ​എ​ന്റെ​ ​ക്ലാ​സ്‌​മേ​റ്റും​ ​സു​ഹൃ​ത്തു​മാ​യ​ ​നീ​രാ​വി​ലെ​ ​എ​സ്.​ ​നാ​സ​റു​മൊ​ക്കെ.​ ​ഇ​ത് ​തീ​ർ​ത്തും​ ​വ്യ​ക്തി​പ​ര​മാ​യ​ ​ഒ​രു​ ​കു​റി​പ്പാ​ണ്.​ ​അ​പ്പ​ൻ​സാ​റി​ന്റെ​ ​സ്‌​നേ​ഹ​വും​ ​ക​രു​ത​ലും​ ​ഒ​രു​പാ​ട് ​അ​നു​ഭ​വി​ച്ച​ ​ഒ​രു​ ​ശി​ഷ്യ​ന്റെ​ ​ആ​ത്മാ​വി​ൽ​ ​ക​ത്തു​ന്ന​ ​ഓ​ർ​മ്മ​യു​ടെ​ ​ചി​ല​ ​വ​ള​പ്പൊ​ട്ടു​ക​ൾ.
എ​ന്റെ​ ​ജീ​വി​തം​ ​മാ​റ്റി​മ​റി​ച്ച​ ​ക​ലാ​ല​യ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​രു​ന്നു​ ​കൊ​ല്ലം​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജ്.​ ​ബി.​എ​യ്ക്കും​ ​എം.​എ​യ്ക്കും​ ​ഞാ​ൻ​ ​അ​വി​ടെ​യാ​ണ് ​പ​ഠി​ച്ച​ത്.​ ​ബി.​എ​യ്ക്ക് ​പ​ഠി​ക്കാ​ൻ​ ​ആ​ദ്യ​വ​ർ​ഷം​ ​എ​സ്.​ ​എ​ൻ ​കോ​ളേ​ജി​ലേ​ക്ക് ​ക​ട​ന്ന​ ​ഞാ​ൻ​ ​അ​മ്പ​ര​ന്നു​പോ​യി.​ ​ആ​ൺ​കു​ട്ടി​ക​ൾ​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​ഒ​രു​ ​കോ​ളേ​ജി​ൽ,​ ​(​ഇ​ന്ന് ​ഇ​ത് ​മാ​ൻ​ലി​ന​സ് ​പോ​യ​ ​മി​ക്‌​സ​ഡ് ​കോ​ളേ​ജാ​ണ് ​)​ ​കോ​ളേ​ജി​ലെ​ ​ആ​ൾ​ക്കൂ​ട്ട​ത്തി​ലൂ​ടെ,​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ​ ​എ​ല്ലാം​ ​ക​ണ്ട് ​കൊ​തി​തീ​ർ​ത്ത് ​ഒ​ഴു​കി​ന​ട​ക്കു​ക​യാ​യി​രു​ന്നു​ ​ആ​ദ്യ​കാ​ല​ത്ത് ​ഞാ​ൻ.​ ​ഒ​രി​ക്ക​ൽ​ ​പ​തി​വു​പോ​ലെ​ ​എ​ന്റെ​ ​സ​വാ​രി​ക്കി​ട​യി​ൽ​ ​ഒ​രു​ ​ക്ലാ​സി​ന് ​മു​ന്നി​ൽ​ ​മാ​ത്രം​ ​വ​ല്ലാ​ത്തൊ​രു​ ​ആ​ൾ​ക്കൂ​ട്ടം​ ​എ​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​ ​ക്ലാ​സ്സി​നു​ള്ളി​ലും​ ​പു​റ​ത്തും​ ​ഒ​രു​പാ​ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൂ​ട്ടം​ ​കൂ​ടി​ ​നി​ൽ​ക്കു​ന്നു.​ ​വ​രാ​ന്ത​യി​ൽ​ ​തി​ങ്ങി​ക്കൂ​ടി​ ​നി​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ​ഞാ​നും​ ​എ​ന്റെ​ ​ത​ല​യി​ടി​ച്ച് ​ക​യ​റ്റി.​ ​ഒ​ന്നും​ ​മ​ന​സ്സി​ലാ​കു​ന്നി​ല്ല.​ ​അ​പ്പോ​ഴാ​ണ് ​ആ​ന​ന്ദി​ന്റെ​ ​'​ആ​ൾ​ക്കൂ​ട്ട​"​ത്തെ​ ​കു​റി​ച്ച് ​ഒ​രു​ ​വാ​ഗ്‌​ധോ​ര​ണി​ ​ചെ​വി​യി​ൽ​ ​മു​ഴ​ങ്ങി​യ​ത്.​ ​ശാ​ന്ത​ത​ ​അ​തി​ന്റെ​ ​പൂ​ർ​ണ്ണ​ത​യി​ൽ​ ​തി​ള​ങ്ങി​യ​ ​നി​മി​ഷ​ങ്ങ​ൾ.​ ​അ​ടു​ത്തു​ക​ണ്ട​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​യോ​ട് ​ചോ​ദി​ച്ചു​ ​'​ഇ​വി​ടെ​യെ​ന്താ​​ ​?" ​ ​'​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​ക്ലാ​സ്സാ...​ ​ആ​ന​ന്ദി​ന്റെ​ ​നോ​വ​ലു​ക​ളെ​ ​കു​റി​ച്ച്...​"​ ​പി​ന്നീ​ടാ​ണ് ​മ​ന​സ്സി​ലാ​യ​ത് ​മ​ല​യാ​ളം​ ​എം.​എ.​ ​ക്ലാ​സ്സി​ലെ​ ​സാ​റി​ന്റെ​ ​പ​തി​വ് ​ക്ലാ​സ്സാ​ണെ​ന്ന്.​ ​'​എ​ന്നും​ ​ഇ​ങ്ങ​നെ​യാ​ണോ​ ​?​"​ ​'​സാ​റ് ​പ​ഠി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ​ ​മാ​ത്രം​"...​ ​അ​ക്ഷ​മ​നാ​യ​ ​ആ​ ​വി​ദ്യാ​ർ​ത്ഥി​ ​പ​റ​ഞ്ഞു​നി​ർ​ത്തി.
ആ​രാ​ണ് ​അ​പ്പ​ൻ​ ​സാ​ർ​ ​?​ ​ഞാ​ൻ​ ​സ്വ​യം​ ​ചോ​ദി​ച്ചു.​ ​ആ​ ​സ​മ​യ​ത്ത് ​ഏ​റ്റ​വും​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ട​ ​ഒ​രു​ ​കൃ​തി​യാ​യി​രു​ന്നു​ ​കെ.​പി.​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​'​ക്ഷോ​ഭി​ക്കു​ന്ന​വ​രു​ടെ​ ​സു​വി​ശേ​ഷം​".​ ​ഈ​ ​'​സു​വി​ശേ​ഷ​ക്കാ​ര​നാ​"ണ് ​മ​ല​യാ​ളം​ ​ക്ലാ​സ്സി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​ഏ​റ്റ​വും​ ​പ്രി​യ​ങ്ക​ര​നാ​യ​ ​അ​ദ്ധ്യാ​പ​ക​ൻ.​ ​പാ​ശ്ചാ​ത്യ​ ​ലോ​ക​ത്തെ​ ​അ​ത്യ​ന്താ​ധു​നി​ക​ ​പ്ര​വ​ണ​ത​ക​ൾ​ ​വ​രെ​ ​കു​ട്ടി​ക​ൾ​ക്ക് ​കാ​ട്ടി​ക്കൊ​ടു​ത്ത​ ​വി​സ്മ​യ​മാ​യി​രു​ന്നു​ ​അ​പ്പ​ൻ​ ​സാ​ർ.​ ​'​ക്ഷോ​ഭി​ക്കു​ന്ന​വ​രു​ടെ​ ​സു​വി​ശേ​ഷം​"​ ​ര​ണ്ട് ​മൂ​ന്ന് ​ത​വ​ണ​ ​ഞാ​ൻ​ ​വാ​യി​ച്ചു.​ ​അ​തു​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​വ​ല്ലാ​ത്തൊ​രു​ ​സൗ​ന്ദ​ര്യം​ ​അ​തി​ലെ​ ​ഭാ​ഷ​യ്ക്കു​ണ്ടാ​യി​രു​ന്നു.​ ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ത്തി​ൽ​ ​ആ​ധു​നി​ക​ത​ ​വെ​ട്ടി​ത്തി​ള​ങ്ങാ​ൻ​ ​തു​ട​ങ്ങി​യ​ ​സ​മ​യ​മാ​യി​രു​ന്നു​ ​അ​ത്.​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ ​കോ​ളേ​ജി​ലെ​ ​ഒ​രു​ ​മ​മ്മൂ​ട്ടി​യാ​യി​രു​ന്നു​ ​അ​പ്പ​ൻ​സാ​ർ.​ ​ഗ്ലാ​മ​റി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​എ​ന്നും​ ​മു​ന്നി​ൽ.​ ​എ​ന്റെ​ ​ഗു​രു​നാ​ഥ​നും​ ​രാ​ഷ്ട്ര​മീ​മാം​സ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​യു​മാ​യി​രു​ന്ന​ ​എ​സ്.​കെ​ ​രാ​ജ​ഗോ​പാ​ൽ​ ​സാ​റും​ ​കെ.​പി.​ ​അ​പ്പ​ൻ​ ​സാ​റും​ ​വ​ലി​യ​ ​അ​ടു​പ്പ​ക്കാ​രാ​യി​രു​ന്നു.​ ​അ​വ​ർ​ ​ര​ണ്ടു​പേ​രും​ ​കൂ​ടി​ ​കാ​മ്പ​സി​ലൂ​ടെ​ ​ന​ട​ന്നു​പോ​കു​ന്ന​ത് ​ത​ന്നെ​ ​ഒ​രു​ ​കാ​ഴ്ച​യാ​ണ്.​കാ​മ്പ​സി​ന്റെ​ ​മൂ​ല​യ്ക്ക് ​മാ​റി​ക്കി​ട​ക്കു​ന്ന​ ​മ​ല​യാ​ളം​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലേ​ക്ക് ​തൂ​വെ​ള്ള​ ​ഷ​ർ​ട്ടും​ ​മു​ണ്ടു​മു​ടു​ത്ത് ​ന​ട​ന്നു​നീ​ങ്ങു​ന്ന​ ​അ​പ്പ​ൻ​ ​സാ​ർ​ ​എ​ന്റെ​ ​ക​ലാ​ല​യ​ ​ജീ​വി​ത​ത്തി​ലെ​ ​അ​ന്ന​ത്തെ​ ​ഏ​റ്റ​വും​ ​സു​ന്ദ​ര​മാ​യ​ ​ഒ​രു​ ​കാ​ഴ്ച​യാ​യി​രു​ന്നു.​ ​കൈ​യി​ൽ​ ​നി​വ​ർ​ത്തി​പി​ടി​ച്ച​ ​ഒ​രു​ ​കു​ട​യു​മു​ണ്ടാ​കും.​ ​ചി​ല​പ്പോ​ൾ​ ​ഒ​ന്നു​ര​ണ്ട്പു​സ്ത​ക​ങ്ങ​ളും​ ​കൈ​യി​ലു​ണ്ടാ​യെ​ന്ന് ​വ​രും.​ ​മു​ഖ​ത്ത് ​എ​പ്പോ​ഴും​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​വ​ലി​യ​ ​ചി​രി​ ​ഒ​ളി​പ്പി​ച്ചു​വ​യ്ക്കും.​ ​മു​ടി​ഞ്ഞ​ ​ഗ്ലാ​മ​റാ​ണ് ​സാ​റി​ന് ​എ​ന്നൊ​രി​ക്ക​ൽ​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​ ​പ​റ​യു​ന്ന​ത് ​കേ​ട്ടു.​സാ​റി​ന്റെ​ ​ക്ലാ​സ്സി​ലി​രി​ക്കു​മ്പോ​ൾ​ ​കു​ട്ടി​ക​ളി​ൽ​ ​പ​ല​ർ​ക്കും​ ​ഒ​രു​ത​രം​ ​കാ​ൽ​പ​നി​ക​ ​ജ്വ​രം​ ​സാ​റി​നോ​ട് ​തോ​ന്നി​യി​രു​ന്നു​വെ​ന്ന് ​പി​ന്നീ​ടാ​ണ് ​എ​നി​ക്ക് ​മ​ന​സി​ലാ​യ​ത്.​ ​ഇ​ക്കാ​ര്യം​ ​ചോ​ദി​ച്ചാ​ൽ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഒ​ളി​പ്പി​ച്ചു​വ​ച്ച​ ​ഒ​രു​ ​ചി​രി​യു​മാ​യി​ ​ക​ട​ന്നു​ക​ള​യും.​ ​അ​റി​വി​ന്റെ​ ​ക​ട​ലി​ൽ​ ​നീ​ന്തി​ ​ന​ട​ക്കു​ന്ന​ ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​ന് ​മ​റ്റു​ള്ള​വ​ർ​ക്ക് ​എ​ത്ര​വ​ലി​യ​ ​സ​മു​ദ്ര​ങ്ങ​ൾ​ ​കാ​ണി​ച്ച് ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു​ ​അ​പ്പ​ൻ​ ​സാ​ർ.
ക്ലാ​സ്മു​റി​ക​ളി​ൽ​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​കൊ​ണ്ട് ​ശി​ഷ്യ​ൻ​മാ​രെ​ ​ധ​ന്യ​മാ​ക്കി​യ​ ​ഈ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ഒ​രി​ക്ക​ലും​ ​പ്ര​സം​ഗ​ ​വേ​ദി​യി​ൽ​ ​ക​യ​റി​യി​ട്ടി​ല്ല.​ ​ഏ​ത് ​വേ​ദി​യി​ൽ​ ​പ്ര​സം​ഗി​ക്കാ​ൻ​ ​വി​ളി​ച്ചാ​ലും​ ​അ​ദ്ദേ​ഹം​ ​സ്‌​നേ​ഹ​പൂ​ർ​വ്വം​ ​നി​ഷേ​ധി​ക്കും.​ ​പ്ര​സം​ഗം​ ​ത​ന്റെ​ ​ക​ല​യ​ല്ല​ ​എ​ന്നാ​യി​രു​ന്നു​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​ഭാ​ഷ്യം.​ ​ഇ​തി​ന് ​അ​പ​വാ​ദ​മാ​യി​ ​നീ​രാ​വി​ലെ​ ​വേ​ദി​യി​ൽ​ ​മാ​ത്രം​ ​അ​പ്പ​ൻ​ ​സാ​റി​നെ​ ​ക​ണ്ടു.​ ​ന​വോ​ദ​യ​ ​ഗ്ര​ന്ഥ​ശാ​ല​യി​ലെ​ ​ആ​ദ്യാ​ക്ഷ​രം​ ​കു​റി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​അ​പ്പ​ൻ​ ​സാ​റി​നെ​ ​നി​ർ​ബ​ന്ധി​ച്ച് ​പി​ടി​ച്ചു​കൊ​ണ്ടു​ ​പോ​യ​ത് ​നാ​സ​റാ​ണ്.​ ​സാ​റി​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ക​രി​നി​ഴ​ൽ​ ​വീ​ശി​യ​ ​നാ​ളു​ക​ളി​ൽ​ ​മ​റ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഒ​രു​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​നി​ഴ​ലാ​യി​ ​സാ​റി​നൊ​പ്പ​മോ​ ​അ​തി​നു​ ​മു​ന്നി​ലോ​ ​നാ​സ​ർ​ ​ന​ട​ന്നു.​ ​ഒ​രു​ ​പ​ക്ഷേ,​ ​ജീ​വി​ത​ത്തി​ൽ​ ​നാ​സ​റി​ന് ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സു​കൃ​ത​മാ​യി​രു​ന്നു​ ​അ​ത്.​ ​അ​ർ​ബു​ദം​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​സ്വാ​സ്ഥ്യം​ ​കെ​ടു​ത്തി​യ​ ​നാ​ളു​ക​ളി​ൽ​ ​നാ​സ​റി​ന്റെ​ ​സ​മ​ർ​പ്പ​ണം​ ​എ​നി​ക്ക് ​കൂ​ടു​ത​ൽ​ ​ബോ​ദ്ധ്യ​പ്പെ​ട്ടു.
അ​പ്പ​ൻ​ ​സാ​റി​നെ​ ​ഒ​ന്ന് ​അ​ടു​ത്ത് ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​ഏ​ത് ​വി​ദ്യാ​ർ​ത്ഥി​യും​ ​കൊ​തി​ക്കു​ന്ന​ ​കാ​ല​മാ​യി​രു​ന്നു​. ​പൊ​തു​വേ​ ​ഒ​രു​ ​അ​ന്ത​ർ​മു​ഖ​നെ​ ​പോ​ലെ​യാ​യി​രു​ന്നു​ ​കോ​ളേ​ജി​ൽ​ ​അ​ന്നെ​ന്റെ​ ​ജീ​വി​തം.​ ​ഒ​രു​പാ​ട് ​സം​സാ​രി​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മു​ള്ള​ ​ഒ​രു​ ​നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​തൊ​ന്നും​ ​പു​റ​ത്തെ​ടു​ക്കാ​ൻ​ ​എ​നി​ക്ക് ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​മി​ടു​ക്ക​രാ​യ​ ​കു​ട്ടി​ക​ൾ​ക്ക് ​ന​ടു​വി​ൽ​ ​അ​പ​ക​ർ​ഷ​ത​യോ​ടെ​ ​നി​ന്ന​ ​'​ഒ​രു​ ​മേ​ലി​ല​"​ക്കാ​ര​ന്റെ​ ​ജീ​വി​തം​ ​ക്ല​ച്ചു​പി​ടി​ച്ചി​ല്ല.​ ​ആ​ളൊ​ഴി​ഞ്ഞ​ ​കോ​ളേ​ജി​ന്റെ​ ​ഒ​ന്നാം​ ​നി​ല​യി​ലെ​ ​ഇ​ട​നാ​ഴി​യി​ലൂ​ടെ​ ​ഞാ​ൻ​ ​വെ​റു​തെ​ ​ന​ട​ക്കു​ക​യാ​യി​രു​ന്നു.​ ​അ​പ്പ​ൻ​ ​സാ​റി​ന്റെ​ ​ക്ലാ​സു​ണ്ടെ​ങ്കി​ൽ​ ​വ​രാ​ന്ത​യി​ൽ​ ​നി​ന്ന് ​കു​റ​ച്ചു​നേ​രം​ ​അ​ത് ​കേ​ൾ​ക്ക​ണം.​ ​അ​പ്പോ​ഴാ​ണ് ​എ​ന്റെ​ ​ക്ലാ​സ്‌​മേ​റ്റാ​യ​ ​പ്ര​താ​പ​വ​ർ​മ്മ​ ​ത​മ്പാ​ൻ​ ​വേ​ഗ​ത്തി​ൽ​ ​എ​ങ്ങോ​ട്ടോ​ ​ന​ട​ന്ന് ​പോ​കു​ന്ന​ത് ​ക​ണ്ട​ത് .​ ​കോ​ളേ​ജി​ൽ​ ​ചേ​ർ​ന്ന​ ​അ​ന്നു​മു​ത​ലേ​ ​ത​മ്പാ​നോ​ട് ​ഒ​രു​ ​അ​ടു​പ്പ​മു​ണ്ട്.​ ​(​ത​മ്പാ​ൻ​ ​ഇ​ന്ന് ​ന​മ്മോ​ടൊ​പ്പ​മി​ല്ല.​ ​ചാ​ത്ത​ന്നൂ​രി​ലെ​ ​നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു​ ​പ്ര​താ​പ​വ​ർ​മ്മ​ ​ത​മ്പാ​ൻ.​)​ ​ആ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ൽ​ ​ഞാ​ൻ​ ​ചോ​ദി​ച്ചു​ ​'​നീ​ ​എ​ങ്ങോ​ട്ടാ...​?​" ​'​നി​ന്നെ​ ​കൂ​ട്ടാ​ൻ​ ​കൊ​ള്ളാ​വു​ന്ന​ ​സ്ഥ​ല​ത്തേ​ക്ക​ല്ല​ ​പോ​കു​ന്ന​ത് ​ " ത​മ്പാ​ൻ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​അ​ത് ​എ​നി​ക്ക് ​വ​ലി​യ​ ​ഷോ​ക്കാ​യി.​ ​ഒ​രു​ ​നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​ന്റെ​ ​വീ​റും​ ​വാ​ശി​യും​ ​അ​പ്പോ​ൾ​ ​എ​ന്നി​ൽ​ ​സ​ട​കു​ട​ഞ്ഞ് ​എ​ണീ​റ്റു​വെ​ന്നു​വേ​ണം​ ​പ​റ​യാ​ൻ.​ ​ഞാ​ന​വ​ന്റെ​ ​പി​ന്നാ​ലെ​ ​കൂ​ടി.​ ​അ​ന്നു​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ത​ല​ ​ശ്രീ​നാ​രാ​യ​ണ​ ​ഡി​ബേ​റ്റിം​ഗ് ​കോ​മ്പ​റ്റീ​ഷ​നി​ൽ​ ​പ്ര​താ​പ​വ​ർ​മ്മ​ ​ത​മ്പാ​ൻ​ ​മ​ത്സ​രാ​ർ​ത്ഥി​യാ​യി​രു​ന്നു.​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​ഹാ​ളി​നു​ള്ളി​ൽ​ ​ചാ​ർ​ജ്ജി​ലു​ള്ള​ ​അ​ദ്ധ്യാ​പ​ക​നോ​ട് ​ഞാ​ൻ​ ​ചോ​ദി​ച്ചു.​ ​'എ​നി​ക്കും​കൂ​ടി​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​മോ​ ​സാ​ർ​ ​?​"​ ​മു​ന്നി​ലു​ള്ള​ ​ക​ട​ലാ​സു​ക​ൾ​ ​പ​രി​ശോ​ധി​ച്ചി​ട്ട് ​സാ​ർ​ ​പ​റ​ഞ്ഞു.​ ​'താ​ൻ​ ​കൂ​ടി​ ​മ​ത്സ​രി​ച്ചോ...​ ​ഈ​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ര​ണ്ടു​പേ​ർ​ക്ക് ​മ​ത്സ​രി​ക്കാം.​ ​ഒ​രാ​ൾ​ ​മാ​ത്ര​മേ​ ​പേ​ര് ​ത​ന്നി​ട്ടു​ള്ളൂ​"​ ​ഞാ​ൻ​ ​പേ​ര് ​കൊ​ടു​ത്തു.​ ​അ​ന്ന് ​ത​മ്പാ​നോ​ട് ​എ​നി​ക്ക് ​ഒ​രു​ ​വാ​ശി​ ​തോ​ന്നി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ത​മ്പാ​ൻ​ ​എ​ന്റെ​ ​എ​റ്റ​വു​മ​ടു​ത്ത​ ​സു​ഹൃ​ത്താ​യെ​ന്ന​ത് ​മ​റ്റൊ​രു​കാ​ര്യം.​ ​അ​ന്ന​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ​ത​മ്പാ​ൻ​ ​ക​ത്തി​ക്ക​യ​റു​ക​ ​ത​ന്നെ​ ​ചെ​യ്തു.​ ​കെ.​എ​സ്.​യു​ ​നേ​താ​വാ​യി​രു​ന്ന​ ​പ്ര​താ​പ​വ​ർ​മ്മ​ ​ത​മ്പാ​ൻ​ ​കോ​ളേ​ജി​ൽ​ ​അ​റി​യ​പ്പെ​ട്ട​ ​പ്ര​ാസം​ഗ​ക​ൻ​ ​കൂ​ടി​യാ​യി​രു​ന്നു.​ ​മ​ത്സ​ര​വേ​ദി​യി​ൽ​ ​എ​ന്റെ​ ​ക​ഴി​വി​ന്റെ​ ​പ​ര​മാ​വ​ധി​ ​സ​ര​സ്വ​തി​ ​വി​ള​യാ​ടി​ക്കാ​ൻ​ ​ഞാ​ൻ​ ​ശ്ര​മി​ച്ചു.​ ​മ​ത്സ​ര​ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ ​എ​നി​ക്ക് ​ഒ​ന്നാം​ ​സ്ഥാ​നം​ ​കി​ട്ടി.​ ​ഞാ​ൻ​ ​ത​മ്പാ​നോ​ട് ​പ​റ​ഞ്ഞു.​ ​'​ട്രോ​ഫി​ ​നീ​യെ​ടു​ത്തോ.​ ​പ​ക്ഷേ​ ​നീ​ ​പ​റ​ഞ്ഞ​ത് ​എ​ന്നെ​ ​വ​ല്ലാ​തെ​ ​മു​റി​വേ​ൽ​പ്പി​ച്ചു.​ ​അ​തു​കൊ​ണ്ടൊ​ന്ന് ​മ​ത്സ​രി​ച്ച് ​നോ​ക്കി​യ​താ​ ​ഞാ​ൻ​"​ ​എ​ന്നി​ലൊ​രു​ ​പ്ര​ാസം​ഗ​ക​ൻ​ ​ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​എ​നി​ക്ക് ​കൂ​ടു​ത​ൽ​ ​ബോ​ദ്ധ്യ​പ്പെ​ട്ടു.​ ​എ​ന്നാ​ലും​ ​മ​ത്സ​ര​പ്ര​സം​ഗ​ത്തി​ന്റെ​ ​വ​ഴി​ ​എ​നി​ക്ക് ​തീ​രെ​ ​പ​രി​ച​യ​മി​ല്ലാ​യി​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​ഒ​രു​ ​സു​ഹൃ​ത്ത് ​എ​നി​ക്കൊ​രു​ ​ബു​ദ്ധി​ ​ഉ​പ​ദേ​ശി​ച്ച് ​ത​ന്ന​ത്.​ ​ഏ​ത് ​പ്ര​സം​ഗ​ത്തി​ന് ​മു​ന്നി​ലും​ ​ഒ​രു​ ​നെ​ടു​ങ്ക​ൻ​ ​ഉ​ദ്ധ​ര​ണി​ ​വ​ച്ചു​ ​കാ​ച്ചി​യാ​ൽ​ ​ജ​ഡ്ജ​സ് ​അ​തി​ൽ​ ​വീ​ണു​പോ​കും.​ ​'​അ​തി​ന് ​ഉ​ദ്ധ​ര​ണി​ ​ന​മു​ക്ക് ​എ​വി​ടെ​നി​ന്നു​ ​കി​ട്ടും​?."​ ​ഞാ​ൻ​ ​ചോ​ദി​ച്ചു.​ ​'ചി​ന്ന​ക്ക​ട​ ​മാ​ർ​ക്ക​റ്റി​ൽ​ ​പോ​യാ​ൽ​ ​അ​വി​ടെ​ ​നി​ന്നും​ ​പൊ​തി​ഞ്ഞ് ​കി​ട്ടും​."​ ​അ​വ​ൻ​ ​എ​ന്നെ​ ​ക​ളി​യാ​ക്കി.​ ​'​എ​ടാ​ ​ക​ഴു​തേ...​ ​മ​ല​യാ​ളം​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​അ​പ്പ​ൻ​സാ​റി​ല്ലേ,​ ​അ​വി​ടെ​ ​ചെ​ന്നാ​ൽ​ ​ഉ​ദ്ധ​ര​ണി​ ​എ​ത്ര​ ​വേ​ണ​മെ​ങ്കി​ലും​ ​കി​ട്ടും."
-​ഇ​തി​നി​ട​യി​ൽ​ ​കോ​ളേ​ജി​ന്റെ​ ​ഇ​ട​നാ​ഴി​യി​ലൊ​ക്കെ​ ​വ​ച്ച് ​കാ​ണു​മ്പോ​ൾ​ ​അ​പ്പ​ൻ​സാ​റി​ന്റെ​ ​മു​ന്നി​ൽ​ ​ഒ​ന്നു​ ​ശ്ര​ദ്ധ​നേ​ടാ​ൻ​ ​ഞാ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​വ​ല്ല​പ്പോ​ഴു​മൊ​ക്കെ​ ​കാ​ണു​മ്പോ​ൾ​ ​സാ​റൊ​ന്ന് ​ചി​രി​ക്കും.​ ​അ​ങ്ങ​നെ​യൊ​രു​ ​ദി​വ​സം​ ​ആ​ഗ​ത​മാ​യി.​ ​അ​ന്ന് ​ഒ​രു​ ​പ്ര​സം​ഗ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഊ​ഴം​ ​എ​ന്നെ​ ​തേ​ടി​ ​വ​ന്നു.​ ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ​ഞാ​ൻ​ ​മ​ല​യാ​ളം​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റി​ലേ​ക്ക് ​ഓ​ടി.
അ​പ്പ​ൻ​ ​സാ​ർ​ ​മു​റി​യി​ൽ​ ​ത​നി​ച്ചാ​യി​രു​ന്നു.
(​ ​തു​ട​രും)