
ശ്രീനഗർ: കാശ്മീരും ലഡാക്കും തണുത്തുറഞ്ഞു തുടങ്ങി. ശ്രീനഗറിൽ കഴിഞ്ഞ ദിവസത്തെ താപനില മൈനസ് 3.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. അന്തരീക്ഷം രാവിലെ മൂടൽമഞ്ഞ് നിറഞ്ഞ നിലയിലായിരുന്നു. ഇൗ സീസണിലെ ഏറ്റവും കുറഞ്ഞ താപനില 2.2 ആയിരുന്നു കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും രേഖപ്പെടുത്തിയത്. രാവിലെയുള്ള മഞ്ഞു വീഴ്ച വാഹനവുമായി റോഡിലിറങ്ങിയവർ ക്ക് ഭീഷണിയായി. നാളെ വരെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം സൂചന നൽകിയിരുന്നെങ്കിലും പ്രവചനം തെറ്റിച്ചാണ് മഞ്ഞു വീഴ്ച.