ഇന്ത്യന്‍ വ്യോമയാന രംഗം എന്നും വ്യത്യസ്ഥതകള്‍ നിറഞ്ഞതാണ്. ഇന്ന് നമ്മുടെ ഇന്ത്യന്‍ വ്യോമയാന മേഖല 90 വര്‍ഷം പൂര്‍ത്തിയാക്കി ഇരിന്നു, അതും മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ ആവാത്ത അത്രയും വൈവിധ്യങ്ങള്‍ നിറച്ച്. വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി എന്നുള്ളത് ആണ് ഡിഫന്‍സ് സെക്ടറില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

indian-air-force

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സുരക്ഷാ ഓഡിറ്റില്‍ സ്ഥാനം മെച്ചപ്പെടുത്തി 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥം ആക്കിയത്. ചൈന, തുര്‍ക്കി, ഡെന്‍മാര്‍ക്ക്, ഇസ്രായല്‍, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് നമ്മുടെ രാജ്യം ഈ അസുലഭ നേട്ടം കരസ്ഥമാക്കിയത്.