ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹം. ലോക നെറുകയില്‍ മുത്തമിട്ട് രാജ്യം. മത ന്യുനപക്ഷങ്ങള്‍ക്കു ഇന്ത്യ എന്നും ഒരു സംരക്ഷകന്‍ തന്നെ എന്ന് വ്യക്തമായിരിക്കുന്നു. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപിടിക്കുന്ന ഭാരതം തൊട്ടതെല്ലാം പൊന്നാകും. ഇന്ത്യയെ മാതൃകയാക്കണം, ഇന്ത്യയുടെ വാക്കുകള്‍ക്ക്, നിലപാടുകള്‍ക്ക് ലോകം കാതോര്‍ക്കുകയാണിപ്പോള്‍. നിലവില്‍ ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യം എന്ന ഖ്യാദിയിലേക്ക് ഇന്ത്യ ഉയര്‍ന്നിരിക്കുകയാണ്.

india-modi

രാജ്യം പിന്തുടരുന്ന വിവേചന രഹിതമായ നയം മാതൃകയാക്കാണമെന്നാണ് ആഗോള ന്യൂനപക്ഷ റിപ്പോര്‍ട്ട്. മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്നാണ് വിവരം. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ പറ്റിയുളള പരാമര്‍ശം.