ideal

അ​റു​പത്തി​നാ​ലാം​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ളി​യി​ൽ​ ​പു​തു​ച​രി​ത്ര​മെ​ഴു​തി​ ​മി​ക​ച്ച​ ​സ്കൂ​ളാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ് ​മ​ല​പ്പു​റം​ ​ഐ​ഡി​യ​ൽ​ ​ഇ.​എ​ച്ച്.​എ​സ്.​എ​സ് ​ക​ട​ക​ശേ​രി.​ ​ആ​ദ്യ​ ​മൂ​ന്ന് ​മി​ക​ച്ച​ ​സ്കൂ​ളു​ക​ളി​ൽ​ ​ഒ​ന്നാ​ക​ണ​മെ​ന്ന​ ​ല​ക്ഷ്യം​ ​വ​ച്ച് ​അ​ന​ന്ത​പു​രി​യി​ലെ​ത്തി​യ​ ​ഐ​ഡി​യ​ൽ​ ​സം​ഘം​ ​വ​മ്പ​ൻ​മാ​രെ​യെ​ല്ലാം​ ​പി​ന്നാല​ാക്കി​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​ ​മേ​ളി​യി​ലെ​ ​മി​ക​ച്ച​ ​സ്കൂ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 13​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​ഒ​തു​ങ്ങി​പ്പോ​യി​ട​ത്തു​ ​നി​ന്നാ​ണ് ​ഇ​ത്ത​വ​ണ​ ​ഐ​ഡി​യ​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 2​ ​സ്വ​ർ​ണ​വും​ 3​ ​വെ​ള്ളി​യും​ ​ഉ​ൾ​പ്പെ​ടെ​ 19​ ​പോ​യി​ന്റ് ​മാ​ത്രം​ ​നേ​ടാ​നാ​യ​ ​ഐ​ഡി​യ​ൽ​ ​ഇ​ത്ത​വ​ണ​ 7​ ​സ്വ​ർ​ണ​വും​ 9​വെ​ള്ളി​യും​ 4​ ​വെ​ങ്ക​ല​വു​മ​ട​ക്കം​ 66​ ​പോ​യി​ന്റാ​ണ് ​ത​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​എ​ഴു​തി​ച്ചേ​ർ​ത്ത​ത്.​ ​
ക​ഴി​ഞ്ഞ​ ​ത​വ​ണ​ 40​ ​പോ​യി​ന്റു​മാ​യി​ ​ജില്ലകളിൽ എ​ട്ടാം​ ​സ്ഥാ​ന​ത്താ​യി​രു​ന്ന​ ​മ​ല​പ്പു​റം​ ​ഇ​ത്ത​വ​ണ​ 149​ ​പോ​യി​ന്റു​മാ​യി​ ​റ​ണ്ണ​റ​പ്പാ​യ​തും​ ​ഐ​ഡി​യ​ലി​ന്റെ​ ​ചി​റ​കി​ലേ​റി​ ​ത​ന്നെ​യാ​ണ്.​ ​സ്കൂ​ളി​ന്റെ​ ​മാനേജർ അ​ബ്ദു​ൾ​ ​മ​ജീ​ദ്,​​​ ​മു​ഖ്യ​ ​പ​രി​ശീ​ല​ക​ൻ​ ​ന​ധീ​ഷ് ​ചാ​ക്കോ,​​​ ​കാ​യി​ക​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഷാ​ഫി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ​രി​ശീ​ല​ന​വും​ ​ത​യ്യാ​റെ​ടു​പ്പു​ക​ളു​മാ​ണ് ​അ​ന​ന്ത​പു​രി​യി​ൽ​ ​അ​ദ്ഭു​ത​ങ്ങ​ളു​ടെ​ ​ചെ​പ്പ​ഴി​ക്കാ​ൻ​ ​ഐ​ഡി​യ​ലി​ലെ​ ​കു​ട്ടി​ക​ളെ​ ​പ്രാ​പ്ത​രാ​ക്കി​യ​ത്.
15​ ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പ്
2007​ലാ​ണ് ​ഐ​ഡി​യ​ൽ​ ​സ്കൂ​ളി​ൽ​ ​അ​ത്‌​ല​റ്റി​ക്സ് ​തു​ട​ങ്ങു​ന്ന​ത്.​ ​അ​ത്‌​ല​റ്റി​ക്സി​നൊ​പ്പം​ ​ഫു​ട്ബാ​ളി​നും,​​​ ​സ്വി​മ്മിം​ഗി​നും,​​​ ​സ​കേ​റ്റിം​ഗി​നും,​​​ ​ടെ​ന്നീ​സി​നും​ ​താ​യ്ക്വാ​ണ്ടോ​യ്ക്കു​മെ​ല്ലാം​ ​ഇ​വി​ടെ​ ​മി​ക​ച്ച​ ​സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.​ ​ 30​ ​അ​ത്‌​ല​റ്റു​ക​ൾ​ക്ക് ​ഹോ​സ്റ്റ​ൽ​ ​സൗ​ക​ര്യം​ ​ന​ൽ​കി​യാ​ണ് ​പ​രി​ശീ​ല​നം.​ ​വ​ർ​ഷം​ 35​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​ചി​ല​വു​വ​രും.​ ​
ബ​യോ​ബ​ബി​ളി​ൽ​ ​പ​രി​ശീ​ല​നം
കൊ​വി​ഡ് ​കാ​ല​ത്തും​ ​പ​രി​ശീ​ല​നം​ ​മു​ട​ക്കി​യി​ല്ല​ ​ഐ​ഡി​യ​ലി​ലെ​ ​കു​ട്ടി​ക​ൾ.​ ​ഗ​വ​ൺ​മെ​ന്റി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​ ​അ​നു​വാ​ദം​ ​വാ​ങ്ങി​ ​കു​ട്ടി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​മ​റ്രാ​രു​മാ​യും​ ​ബ​ന്ധ​പ്പെ​ടാ​തെ​ ​ഹോ​സ്റ്റ​ലി​ൽ​ ​താ​മ​സി​ച്ച് ​ലോ​ക്ക് ​ഡൗ​ൺ​ ​സ​മ​യ​ത്ത് ​പ​രി​ശീ​ല​നം​ ​ന​ട​ത്തി.​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​പ​രി​ശീ​ല​നം​ ​തു​ട​ർ​ന്ന​താ​ണ് ​ത​ങ്ങ​ളു​ടെ​ ​വി​ജ​യ​യ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​കാ​യി​ക​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഷാ​ഫി​ ​പ​റ​ഞ്ഞു.​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​ന്ന​ ​കു​ട്ടി​ക​ളെ​ ​ഒ​ന്നി​ച്ചു​ ​കി​ട്ടി​യ​തും​ ​അ​വ​ർ​ക്ക് ​സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ​ ​മ​ത്സ​രി​ക്കാ​നാ​യ​തും​ ​കി​രീ​ട​നേ​ട്ട​ത്തി​ൽ​ ​മു​ഖ്യ​ ​പ​ങ്കു​വ​ഹി​ച്ചെ​ന്ന് ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.