governor

തിരുവനന്തപുരം: ചാൻലസർ സ്ഥാനത്ത്നിന്നും ഗവർണറെ നീക്കുന്നതിനുള‌ള ചാൻസലർ ബിലിന് അവതരണാനുമതി നൽകി ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ. നാളെയാണ് ബിൽ സഭയിൽ അവതരിപ്പിക്കുന്നത്. 13ന് പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇംഗ്ളീഷ് പരിഭാഷയിലുള‌ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ളീഷ് പരിഭാഷയ്‌ക്ക് ഗവർണറുടെ അനുമതി ആവശ്യമാണ്. സർവകലാശാല ചട്ടങ്ങൾ എട്ടും ഇംഗ്ളീഷിലാണ്.

പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള‌ള ബിൽ അടങ്ങിയ പതിനഞ്ചാം നിയമസഭയുടെ ഏഴാം സഭാ സമ്മേളനത്തിൽ ഇന്ന് പൂർണമായുംവനിതകളെ സ്‌പീക്കർ പാനലിലേക്ക് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഗവർണർ സർക്കാർ പോരിൽ എന്നാൽ പ്രതിപക്ഷ നിരയിൽ കോൺഗ്രസിനും മുസ്ളീം ലീഗിനും വ്യത്യസ്‌ത അഭിപ്രായമാണുള‌ളത് എന്നതും ശ്രദ്ധേയമാണ്.