governor

തിരുവനന്തപുരം: പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള‌ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അവതരണാനുമതി നൽകിയിരുന്നു. ഭരണാഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതലകൾ വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ മാറ്റങ്ങൾ എന്നാണ് സർക്കാരിന്റെ വിശദീകരണം.

ബിൽ13ന് പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇംഗ്ളീഷ് പരിഭാഷയിലുള‌ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ളീഷ് പരിഭാഷയ്‌ക്ക് ഗവർണറുടെ അനുമതി ആവശ്യമാണ്. സർവകലാശാല ചട്ടങ്ങൾ എട്ടും ഇംഗ്ളീഷിലാണ്.

ബില്ലിനെ ശക്തമായി എതിർക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഗവർണർ സർക്കാർ പോരിൽ പ്രതിപക്ഷ നിരയിൽ കോൺഗ്രസിനും മുസ്ളീം ലീഗിനും വ്യത്യസ്‌ത അഭിപ്രായമാണുള‌ളത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ചാൻസല‌ർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. അതിനാൽ തന്നെ ബില്ലിലും ഗവർണർ ഒപ്പിടാൻ ഇടയില്ല.