akshay-kumar

അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രം 'ബഡേ മിയാൻ ഛോട്ടേ മിയാനിലെ' പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. ബഡേ മിയാൻ ഛോട്ടേ മിയാൻ കുടുംബം കൂടുതൽ വലുതായിരിക്കുന്നു. സ്വാഗതം, നമുക്ക് അടിച്ചുപൊളിക്കാം സുഹൃത്തേ എന്ന കുറിപ്പോടെ അക്ഷയ് കുമാറാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ഫേസ്‌ബുക്കിലൂടെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

300 കോടി ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമായ ബഡേ മിയാൻ ഛോട്ടേ മിയാൻ സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. പൂജാ എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ജാക്കി ഭഗ്‌നാനിയാണ് നിർമാണം. ജാൻവി കപൂർ, മാനുഷി ഛില്ലർ എന്നിവരിൽ ഒരാൾ നായികയായെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത വർ‌ഷം ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

Welcoming Kabir @PrithviOfficial to the #BadeMiyanChoteMiyan squad. Get set for the biggest entertainer of 2023!@akshaykumar @iTIGERSHROFF @vashubhagnani @aliabbaszafar @jackkybhagnani @honeybhagnani @iHimanshuMehra @AAZFILMZ #PoojaEntertainment pic.twitter.com/dpP9ldByNL

— Pooja Entertainment (@poojafilms) December 7, 2022