horoscope-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail

2022 ഡിസംബർ 8 - 1198 വൃശ്ചികം 22 വ്യാഴാഴ്ച . 12 മണി 32 മിനിറ്റ് 20 സെക്കന്റ് വരെ രോഹിണി
നക്ഷത്രം ശേഷം മകയിരം നക്ഷത്രം. )

അശ്വതി - നവീകരണ പ്രവർത്തനങ്ങൾ നടത്തും. തൊഴിൽ വിജയം. പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.വ്യവഹാര വിജയം, സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം.

ഭരണി - ബിസിനസിൽ നേട്ടം. സുഹൃത്തുക്കൾ സഹായിക്കും, വിദ്യാപരമായ മുന്നേറ്റം.പുതിയ അവസരങ്ങള്‍, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം ഉണ്ടാകും.

കാർത്തിക - അകന്നു നിന്നവർ അടുക്കും. ധനലാഭം പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, മേലുദ്യോഗസ്ഥര്‍ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും.

രോഹിണി - യാത്രാദുരിതം . വൈദ്യസഹായം വേണ്ടിവരും. സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്.

മകയിരം - കുടുബത്തിൽ സന്തോഷം തിരികെ വരും. രോഗശാന്തി. വ്യവഹാരവിജയം,ദേവാലയ ദര്‍ശനം, അംഗീകാരവും,യാത്രാഗുണം.

തിരുവാതിര - വാഹനത്തിന് അറ്റകുറ്റപണികൾ . സ്വസ്ഥതക്കുറവ്. ലോണുകളും മറ്റും പ്രതികൂലമായേക്കാം,ജാമ്യം നില്‍ക്കരുത്.

പുണർതം - നിയമ നടപടികൾ നേരിടും. മുൻ കോപം ദോഷം ചെയ്യും. സ്ത്രീകള്‍ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിര്‍പ്പുകള്‍.

പൂയം - ഭൂമി നേട്ടം. ദൈവാധീനം വർദ്ധിക്കും. മറ്റുള്ളവരുടെ ആദരവ് നേടും, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.

ആയില്യം - പങ്കാളിയുടെ ബന്ധുക്കൾ സഹായിക്കും. കാര്യ പ്രാപ്തി. പുതിയ കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റം, നാല്‍ക്കാലി മുഖേനെ സാമ്പത്തീക നേട്ടം.

മകം - ഇഷ്ട ജനങ്ങളെ കണ്ടുമുട്ടും. വിദ്യാ നേട്ടം, പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം, ആഗ്രഹങ്ങള്‍ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

പൂരം - ബിസിനസ്സിൽ നേട്ടങ്ങൾ . ഭാഗ്യ ദേവത അനുകൂലം. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍,വിദ്യാവിജയം, ഉല്ലാസകരമായ അനുഭവങ്ങൾ.


ഉത്രം - ജനസ്വാധീനം വർദ്ധിക്കും. വാക് സാമർഥ്യം പ്രകടിപ്പിക്കും. ആപത്തുകളില്‍ നിന്നും രക്ഷ, ഭാര്യാഗുണം, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം.

അത്തം - സന്താനങ്ങൾ വഴി അഭിമാനം. അയൽ ഗുണം. ധനലാഭം, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള ലഭിക്കും.

ചിത്തിര - ലോണുകൾ പ്രശ്നമാകും. ദുരഭിമാനം ഒഴിവാക്കുക. തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, ആത്മവിശ്വാസം നഷ്ട്പെടുത്തുന്ന സംഗതികള്‍ സംജാതമാകും.

ചോതി - സ്വസ്ഥത ലഭിക്കും. മനസന്തോഷം കിട്ടുന്ന സംഗതികൾ ഉണ്ടാകും. മറ്റുള്ളവരുടെ സഹായത്താല്‍ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം.

വിശാഖം - തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ. സന്താനങ്ങൾ മൂലം ദുഃഖവും ധനച്ചെലവും. ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യ മായിപണംചെലവാകും.

അനിഴം - ടെസ്റ്റുകളിൽ വിജയം. ഗവ: ജോലിക്കാർക്ക് അംഗീകാരവും അനുമോദനവും. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ ഒഴിവാകും. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും,മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും,

കേട്ട - സ്ത്രീകൾ കാരണം പലവിധ നേട്ടങ്ങൾ. സമ്മാനാദികൾ ലഭിക്കും. സന്തോഷപ്രദം. സുഖാനുഭവങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം.

മൂലം - ഭൂമി വാങ്ങാനവസരം. ഗുരുജനങ്ങളെ കണ്ടു മുട്ടും. മാതാവിന്‍റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും അനുകൂലമാകും. ദീര്‍ഘ ദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, തൊഴിലിൽ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

പൂരാടം - വിവാഹാലോചനകൾ ശക്തമാകും. സുഹൃത്തുക്കൾ മുഖേന ഗുണങ്ങൾ. വിവാഹാദി കര്‍മ്മങ്ങളിൽ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ഉത്രാടം - ആരോഗ്യസ്ഥിതി മോശമാകും. ബന്ധുക്കളെ വേർപിരിഞ്ഞിരിക്കുന്ന സാഹചര്യം. മാനസ്സീകവും ശാരീരികവുമായി അസ്വസ്ഥതകള്‍, രോഗാവസ്ഥ. സഹോദരരുമായി കലഹം ഉണ്ടാകും.

തിരുവോണം - ഇഷ്ട ഭക്ഷണ ലഭ്യതയുണ്ടാകും. ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും,
കലാരംഗത്തു നിന്നും ധനാഗമം. തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, രോഗശാന്തി.

അവിട്ടം - ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യക. അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും. സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.

ചതയം - രാഷ്ട്രീയത്തിൽ ഉള്ളവർക്ക് കൂടുതൽ പദവികൾ ലദിക്കും. വിദ്യാർത്ഥികൾക്ക് നല്ല ദിനം.
കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും,, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.

പൂരുരുട്ടാതി - കേസ്സുകളും വഴക്കുകളും. കള്ളൻമാരെക്കൊണ്ട് ശല്ല്യം. അയല്‍ക്കാരുമായി കലഹങ്ങൾ ഉണ്ടാകാന്‍ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

ഉത്തൃട്ടാതി - ഗൃഹ സുഖവും സ്ഥാനലാഭവും സ്ത്രീ സുഖവും. മാതൃഗുണം. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടക്കാം, ധനപരമായി നല്ല സമയം.

രേവതി - വിദേശയാത്രാ ശ്രമങ്ങൾ വിജയിക്കും.വില കൂടിയ സമ്മാനങ്ങൾ ലഭിക്കും. ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത, സന്താനങ്ങള്‍ വഴി നേട്ടങ്ങള്‍ കൈവരിക്കും, ധനസമൃദ്ധി.