pic

ജക്കാർത്ത : ഇൻഡോനേഷ്യയിലെ ബാൻഡുങ് നഗരത്തിലെ പൊലീസ് സ്റ്റേഷനിൽ ചാവേർ ആക്രമണത്തിൽ രണ്ട് മരണം. അക്രമിക്ക് പുറമേ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഒരു കത്തിയുമായി പൊലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്ന അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐസിസിന്റെ മാതൃകയിലുള്ള ജമാ അൻഷാരത് ദൗല ( ജെ.എ.ഡി ) സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.