governor

ന്യൂഡൽഹി : ടാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ബില്ലിൽ ഒപ്പിടുന്ന കാര്യത്തിൽ ബില്ല് മുന്നിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബില്ലിലെ വിവരങ്ങൾ കൺകറന്റ് പട്ടികയിലുള്ളതാണ്. അതിൽ മാറ്റം കൊണ്ടുവരണമെങ്കിൽ കേന്ദ്രഅനുമതി വെണമെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്ര അനുമതി ഉണ്ടെങ്കിൽ ഒപ്പിടാൻ മടിയില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

കലാമണ്ഡലം ചാൻസലറായി മല്ലിക സാരാഭായിയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെയും ഗവർണർ സ്വാഗതം ചെയ്തു. മല്ലിക സാരാഭായ് യോഗ്യയാണ്. അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും ഗവർണർ പറഞ്ഞു.

അതേസമയം ഗവ‌ർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ തള്ളി നിയമസഭ സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു. ഗവർണറെ മാറ്റുന്നതിനോടല്ല ബദൽ സംവിധാനത്തോടാണ് എതിർപ്പെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്ലിനെ എതിർത്തെങ്കിലും സഭ പാസാക്കാനുള്ള ബില്ലുകൾ ഗവർണർ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.