watch

ലോകോത്തര ബ്രാൻഡായ ആപ്പിളിന്റെ സ്‌മാർട്‌വാച്ചുകളോട് കിടപിടിക്കുന്ന എന്നാൽ വിലയിൽ സാധാരണക്കാരന് താങ്ങാവുന്നവയുമായ പെബ്‌ൾ ഫ്രോസ്‌റ്റ് സ്‌മാർട്ട് വാച്ചുകൾ ഇന്ത്യയിലെ വിപണfയിലെത്തി. 1.87ഇഞ്ച് ഐപിഎസ് ടച്ച് സ്‌ക്രീനുള‌ള മോ‌ഡലിന് വില 1999 രൂപ മാത്രമാണ്.

ബ്ളൂടൂത്ത് കോളിംഗ്, ഫിറ്റ്‌നസ് ട്രാക്കിംഗ് തുടങ്ങി ഒരു സ്‌മാർട്‌ഫോണിൽ നിന്നും അറിയേണ്ട കാര്യങ്ങളെല്ലാം പെബ്‌ൾ ഫ്രോസ്‌റ്റ് സ്‌മാർട്ട് വാച്ചിലുണ്ട്. സ്‌മാർട് ഫോണുമായി ബ്ളൂടൂത്ത് കണക്‌ടിവിറ്റി വാച്ചിൽ സാദ്ധ്യമാണ്. ഫ്ളിപ്‌കാർട്ടിലും ഇവ ലഭ്യമാണ്. ബ്‌ളാക്ക്, ബ്ളൂ, ഗ്രേ, ഓറഞ്ച് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്.

കള‌ർസ്‌ക്രീനും ബ്ളൂടൂത്ത് കോളിംഗുമുള‌ള സ്‌മാ‌ർട്ട്‌വാച്ചുകളിൽ ഏറ്റവും താങ്ങാവുന്ന വില ഇവയ്‌ക്കാണ്. സ്‌ട്രാപ്, സ്‌ക്രീൻ, വലത് വശത്ത് മുകളിലെ ബട്ടൺ ഇവ ആപ്പിൾ വാച്ചുകളുമായി സാമ്യം ഇവയ്‌ക്ക് തോന്നിക്കും. പൊടി, വാട്ടർ പ്രൂഫ് സ്‌മാർട്ട് വാച്ചുകളാണിവ. ഹാർട്ട് റേറ്റ്, രക്തത്തിലെ ഓക്‌സിജൻ. എത്രയടി നടന്നു എന്നതിന്റെ കൃത്യമായ കണക്ക്, ഉറക്കത്തിന്റെ അളവ് ഇവ ഭംഗിയായി അളന്ന് അറിയിക്കാൻ വാച്ചിനാകും. കലണ്ടർ, ക്യാമറാ കൺട്രോൾ, കാൽക്കുലേറ്റർ എന്നിവയും വാച്ചിലുണ്ട്.