
ഇന്ദ്രൻസിനെ നായക കഥാപാത്രമാക്കി നവാഗതനായ എ. ബി ബിനിൽ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന വാമനൻ ഡിസംബർ 16ന് തിയേറ്രറിൽ.ബൈജു സന്തോഷ്, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ,നെൽസൺ, ബിനോജ്, ജെറി, മനു ഭാഗവത്, ജോർജ്ജ്, ആദിത്യ സോണി, ദിൽഷാദ് ,പ്രഗയ,സീമ ജി. നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അരുൺ ശിവ ഛായഗ്രഹണം നിർവഹിക്കുന്നു.മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ .ബി ആണ് നിർമാണം.
ചോരൻ 16ന്
പ്രവീൺ റാണ, രമ്യ പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരൻ ഡിസംബർ 16ന് പ്രദർശനത്തിന് . സിനോജ് വർഗീസ്, വിനീത് എന്നിവരാണ് മറ്റു താരങ്ങൾ.സ്റ്റാൻലി ആന്റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന് സുരേഷ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനം ഫോർ മ്യൂസിക് .റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രജിത് കെ. എം. ആണ് നിർമാണം.