start-up

കൊച്ചി: ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം 2022ൽ ഇതുവരെ നേരിട്ടത് 2021ലെ സമാനകാലത്തേക്കാൾ 35 ശതമാനം ഇടിവ്. 3,720 കോടി ഡോളറിൽ നിന്ന് 2,470 കോടി ഡോളറിലേക്കാണ് വീഴ്‌ച. അന്തിമഘട്ട നിക്ഷേപ റൗണ്ടുകളിലാണ് നിക്ഷേപത്തളർച്ചയെന്ന് ഗവേഷണ സ്ഥാപനമായ ട്രാക്‌ഷൻ വ്യക്തമാക്കി.

അന്തിമറൗണ്ടുകളിലെ നിക്ഷേപം ജനുവരി-നവംബറിൽ 2,930 കോടി ഡോളറിൽ നിന്ന് 45 ശതമാനം കൊഴിഞ്ഞ് 1,610 കോടി ഡോളറായി. ഏപ്രിൽ-ജൂണിനെ അപേക്ഷിച്ച് ഇക്കുറി ജൂലായ്-സെപ്തംബറിൽ നിക്ഷേപ ഇടിവ് 58 ശതമാനമാണ്. 2021 ജൂലായ്-സെപ്തംബറിനേക്കാൾ 79 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

തളരുന്ന നിക്ഷേപം

(മൊത്തം വാർഷിക നിക്ഷേപം)​

 2018 : $1,220 കോടി

 2019 : $1,730 കോടി

 2020 : $1,180 കോടി

 2021 : $4,​130 കോടി

 2022 : $2,​430 കോടി

യുണീകോണുകൾ

(100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ള പുതിയ കമ്പനികളുടെ എണ്ണം)​

 2021 : 45

 2022 : 22

ടോപ് കമ്പനികൾ

ബൈജൂസ്,​ വേഴ്‌സ്,​ സ്വിഗ്ഗി,​ ടാറ്റാ പാസഞ്ചർ,​ പോളിഗൺ എന്നിവയാണ് ഈവർഷം ഇതുവരെ ഏറ്റവുമധികം നിക്ഷേപം സമാഹരിച്ച കമ്പനികൾ.