 
കാഞ്ഞങ്ങാട്: മൂന്നാംമൈൽ സനാതന ധർമ്മ പഠനകേന്ദ്രത്തിലെ ആചാര്യൻ സ്വാമി ഭൂമാനന്ദപുരി(60) സമാധിയായി. ഭൗതികശരീരം ധർമ്മപുരിയിലെ ആശ്രമത്തിൽ ചിദാനന്ദപുരി സ്വാമിയുടെ കാർമ്മികത്വത്തിൽ സമാധി ഇരുത്തി. ഒരാഴ്ച മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശ്രമത്തിൽ വിശ്രമിച്ചു വരികയായിരുന്നു അദ്ദേഹം. ചിദാനന്ദപുരി സ്വാമിയുടെ നിർദ്ദേശമനുസരിച്ച് കൊളത്തൂർ അദ്വൈതാശ്രമത്തിലേക്ക് പോകും വഴി കണ്ണൂരിൽ വച്ച് ഇന്നലെ പുലർച്ചെ 3.30 തോടെയാണ് സമാധിയായത്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ സ്വാമി പൂർവാശ്രമത്തിൽ കോളേജ് അദ്ധ്യാപകനായിരുന്നു. ഊട്ടി നാരായണഗുരു കുലത്തിലെ നിത്യചൈതന്യയതി,സൂഫിവര്യനായ വേങ്ങാട്ടെ ഉപ്പാപ്പ എന്നിവരുമായുള്ള ബന്ധമാണ് ആത്മീയ പാതയിലേക്ക് നയിച്ചത്.
പരേതരായ കണ്ണൻ,കല്യാണി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ:ബാലകൃഷ്ണൻ,ലീല,രാധ,പരേതരായ വത്സല,ചന്ദ്രൻ.