ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ ഇതാ ഒരു വിദേശ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നു. അതും സൗദി അറേബ്യയിലേക്ക്. മൂന്ന് ദിവസത്തേക്ക് ആണ് സന്ദര്‍ശനം. സൗദിയും ചൈനയുമായി യു.എസ് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ആണ് സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

china-india

14 അറബ് രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചൈന അറബ് ഉച്ചകോടിയും ചൈന ജി.സി.സി സമ്മേളനവും നടക്കുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ യുഎസ് പ്രസിഡന്റ്‌ ജോ ബൈഡന് ലഭിച്ച നിശബ്ദ സ്വീകരണത്തില്‍ നിന്ന് വ്യത്യസ്തമായി, ഷിക്ക് രാജ്യം ഗംഭീരമായ സ്വീകരണം ആസൂത്രണം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.