kk

മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന് മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് റിമ കല്ലിംഗൽ. അഭിനയത്തിന് പുറമേ നൃത്തരംഗത്തും റിമ സജീവമാണ്. ഭരതനാട്യം മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ കണ്ടംപററി ഡാൻസും റിമ അഭ്യസിച്ചിട്ടുണ്ട്. കൊച്ചിയിൽ മാമാങ്കം എന്ന പേരിലുള്ള ഡാൻസ് സ്‌കൂളും റിമയ്ക്കുണ്ട് ഈ ബാനറിൽ നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്‌

2009ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു റിമയുടെ സിനിമാ അരങ്ങേറ്റം. ആഷിഖ് അബു സംവിധാനം ചെയ്ത് 24 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് റിമ മലയാളികളുടെ മനസിൽ ഇടം നേടുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

View this post on Instagram

A post shared by Rima Kallingal (@rimakallingal)

രവിവർമ്മ ചിത്രങ്ങളുടെ രൂപകാന്തിയിൽ ഈ വർഷത്തെ അവസാന പൂർണ ചന്ദ്രന് വിട പറയുന്ന റിമയാണ് ചിത്രങ്ങളിൽ ഉള്ളത്. പച്ചനിറമുള്ള വസ്ത്രത്തിൽ വ്യത്യസ്തമായ ആഭരണം അണിഞ്ഞ് ശില്പചാതുര്യമാർന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചത്. നിരവധഝി പേർ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Rima Kallingal (@rimakallingal)

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മടങ്ങിവരവിനൊരുങ്ങുകയാണ്മ റിമ. വ‍ർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഭാർഗവിീ നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം.

View this post on Instagram

A post shared by Rima Kallingal (@rimakallingal)