
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മനോജ് കെ ജയൻ. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ റിൽസാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ താരത്തിന്റെ ഒമ്പത് സെക്കൻഡ് മാത്രമുള്ള വീഡിയോയാണ് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വെെറലായിരിക്കുന്നത്.
'ജസ്റ്റ് എസ്കേപ്ഡ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ സംവിധായകൻ അനൂപിനെയും നടൻ ഉണ്ണി മുകുന്ദനെയും കാണാം. ഉണ്ണി മുകുന്ദനൊപ്പം സെൽഫിയെടുക്കുന്ന ആവേശത്തിൽ ആരാധകർ മനോജ് കെ ജയൻ വരുന്നത് ശ്രദ്ധിക്കുന്നില്ല. അതിന്റെ ഇടയിലൂടെ വെട്ടിച്ച് മുന്നോട്ടുപോകുന്ന മനോജ് കെ ജയനാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.