gg

ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ഇന്ന് സർവസാധാരണമാണ്. അകാലനര ഭാഗ്യമെന്നും സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ എന്നൊക്കെ പറയുമെങ്കിലും പലരും ഉള്ളുകൊണ്ട് നര മാറാൻ ആഗ്രഹിക്കുന്നവരാണ്, സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ഈ പ്രശ്നം നേരിടുന്നുണ്ട്. നര ഉണ്ടാകുന്നതിന്റെ കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ പ്രശ്നത്തിനും പരിഹാരം കാണാനാകൂ . പാരമ്പര്യവും മുടി എളുപ്പം നരയ്ക്കുന്നതിന് കാരണമായേക്കാം. പോഷകഹാരക്കുറവും അകാലനരയ്ക്ക് ഇടയാക്കും. കൃത്രിമമായി കറുപ്പിക്കുന്ന പലതരം ഡൈ വിപണിിയിൽ ലഭിക്കുമെങ്കിലും അത് ഭാവിയിൽ ശരീരത്തിന് ദോഷം ചെയ്യും. എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ടുതന്നെ മുടി കറുപ്പിക്കാൻ കഴിയുിം. അതങ്ങെനെയെന്ന് നോക്കാം,​

ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. മുടിയ്ക്ക് നിറം നൽകുന്ന പിഗ്മെന്റുകളുടെ കുറവും നരയ്ക്ക് കാരണമാകാം. പിഗ്മെന്റ് ഉത്പാദനം കൃത്യമായി നടക്കുന്നതിന് കോശങ്ങൾക്ക് വിറ്റാമിൻ B 12 പോഷകങ്ങളാണ് ആവശ്യം. പ്രകൃകി ദത്ത ഡൈകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്,​ മുടി നശിച്ചുപോകാതിരിക്കാനും ഇത് സഹായിക്കും.

വെളുത്തുള്ളി മുടിയുടെ നരമാറ്റാൻ വളരെ സുലഭമായി ഉപയോഗിക്കുന്നുണ്ട്. മുടിയിലെ നരമാറ്റാൻ വെളുത്തുള്ളി ഉപയോഗിച്ചുള്ള ഡൈയ്ക്ക് സാധിക്കും. വെളുത്തുള്ളിയുടെ തൊലി മാത്രമാണ് ഇതിന് ആവശ്യം. ഇത് തയാറാക്കാൻ കുറച്ച് വെളുത്തുള്ളിയുടെ തൊലി എടുക്കുക.ഇത് ഒരു പാനിലിട്ട് കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക.അതിന് ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് പൊടിക്കണം. അതിന് ശേഷം അരിച്ച് എടുക്കുക ഈ പൊടി ജാറിലേക്ക് മാറ്റാം. അതിന് ശേഷം ഈ ജാറിലേക്ക് വെളിച്ചെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും ഹെർബൽ ഓയിലോ ചേർത്ത് വയ്ക്കാം. 24 മണിക്കൂറിന് ശേഷം ഇത് ഒരു കോട്ടണിൽ മുക്കി തലമുടിയിൽ നരയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. മുടിയുടെ എല്ലാഭാഗത്തുമെത്താൻ ചീർപ്പ് ഉപയോഗിച്ച് ചീകണം. രാത്രിയിൽ തലയിൽ തേച്ച് വച്ച ശേഷം അടുത്ത ദിവസം രാവിലെ കഴുകുന്നതും ഗുണം ചെയ്യും.