
മായ, ഗെയിം ഓവർ തുടങ്ങിയ ഹൊറർ ചിത്രങ്ങളിലൂടെ പ്രശ്തനായ സംവിധായകനാണ് അശ്വിൻ ശരവണൻ. നയൻതാര നായികയാകുന്ന പുതിയ ഹൊറർ ചിത്രമായ 'കണക്‌റ്റ്' ആണ് അശ്വിന്റെതായി അടുത്ത് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. രാത്രി 12 മണിക്കാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അനുപം ഖേർ, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഘ്‌നേശ് ശിവന്റെയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ഈ ചിത്രം നിർമിക്കുന്നത്. മണികണ്ഠൻ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകൻ, സംഗീതം പൃഥ്വി ചന്ദ്രശേഖർ. 95 മിനിട്ട് ദെെർഘ്യമുള്ള സിനിമയ്ക്ക് തിയേറ്ററുകളിൽ ഇടവേള ഉണ്ടാകില്ല. ഡിസംബർ 22ന് ചിത്രം തിയേറ്ററുകളിലെത്തും.